വിസ്മരിക്കരുത്... കേരള വര്‍മ പഴശ്ശിയുടെ വീര സമര പോരാട്ടത്തെ!

author img

By

Published : Aug 15, 2021, 7:22 AM IST

Updated : Sep 25, 2021, 6:04 AM IST

Independence Day news  Independence Day  75th Independence Day news  75th Independence Day  Kerala Varma Pazhassi Raja  Kerala Varma Pazhassi Raja news  Pazhassi Raja  കേരളവർമ പശ്ശിരാജയുടെ സ്‌മരണയിൽ ഒരു സ്വാതന്ത്യദിനം കൂടി  പശ്ശിരാജ  കേരളവർമ പശ്ശിരാജ  കേരളവർമ പശ്ശിരാജയുടെ സ്‌മരണയിൽ  സ്വാതന്ത്യദിനം  75ാമത് സ്വാതന്ത്ര്യദിനം  75ാം സ്വാതന്ത്ര്യദിനം  വയനാട് സ്മാരകം  വയനാട് പഴശ്ശി സ്മാരകം  പഴശി  പഴശിരാജ  കലാപങ്ങൾ  വീരമൃത്യു  പഴശ്ശിരാജ വീരമൃത്യു  പഴശ്ശി സ്‌മാരക സ്‌തൂപം  പഴശ്ശി ശവ കുടീരം  ടച്ചേന കുങ്കൻ  തലക്കൽ ചന്തു  നായർ പട  കുറിച്യ പട  ജന്മനാടിനായി ജീവൻ വെടിഞ്ഞ വീരപുരുഷൻ  വീരപുരുഷൻ

രാജ്യം 75ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ മലയാളമണ്ണിൽ വിപ്ലവം തീർത്ത ധീരയോദ്ധാവ് കേരളവർമ പഴശ്ശിരാജയുെട വീര ചരിത്രം എടുത്തുപറയേണ്ടതാണ്. വീര പഴശ്ശിയുടെ സമര പോരാട്ടങ്ങൾക്ക് അടയാളമായി പഴശ്ശി സ്‌മാരക സ്‌തൂപവും അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പഴശ്ശി ശവ കുടീരവും വയനാട്ടിൽ സ്ഥിതി ചെയ്യുന്നുണ്ട്.

വയനാട്: രാജ്യം 75ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ ബ്രിട്ടീഷ് മേൽക്കോയ്‌മയിൽ നിന്ന് ജന്മനാടിന് വിമോചനം നേടിത്തന്ന സമരസേനാനികളെ വിസ്‌മരിക്കാനാവില്ല. അത്തരത്തിൽ മലയാളമണ്ണിൽ വിപ്ലവം തീർത്ത ധീരയോദ്ധാവ് കേരളവർമ പഴശ്ശിരാജയുടെ പേര് ഇന്നും സ്വാതന്ത്ര്യചരിത്രത്തിൽ എടുത്തുപറയേണ്ടതുണ്ട്.

വീരപഴശ്ശിയുടെ ഓർമയിൽ സ്വാതന്ത്ര്യദിനം

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള പോരാട്ടത്തിൽ എന്നും ജ്വലിക്കുന്ന അധ്യായമാണ് വയനാട്ടിൽ പഴശ്ശി രാജാവിന്‍റെ നേതൃത്വത്തിൽ നടന്ന കലാപങ്ങൾ. വീര പഴശ്ശിയുടെ സമര പോരാട്ടങ്ങൾക്ക് അടയാളമായി അദ്ദേഹത്തിന്‍റെ രണ്ട് സ്‌മാരകങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. പഴശ്ശിരാജ വീരമൃത്യു വരിച്ച പുൽപ്പള്ളി മാവിലാംതോടിന്‍റെ കരയിലുള്ള പഴശ്ശി സ്‌മാരക സ്‌തൂപവും മാനന്തവാടിയിൽ അന്ത്യവിശ്രമം കൊള്ളുന്ന പഴശ്ശി ശവ കുടീരവും അദ്ദേഹത്തിന്‍റെ സമാനതകളില്ലാത്ത പോരാട്ട കഥകളെ ഓർമിപ്പിക്കുന്നു.

പഴശ്ശിരാജയുടെ ഓർമയിൽ സ്വാതന്ത്ര്യദിനം

നായർ പടയുടെയും കുറിച്യ പടയുടെയും സഹായത്തോടെ പഴശ്ശിരാജ നടത്തിയ ഗറില്ലാ പോരാട്ടങ്ങൾ അതിശക്തമായിരുന്നു. കണ്ണവം, വയനാടൻ കാടുകൾ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ഈ ചെറുത്തു നിൽപ്പുകൾക്ക് സാക്ഷ്യംവഹിച്ചു. ബ്രിട്ടീഷ് സേനയുടെ തോക്കുകൾക്കും വെടിക്കോപ്പുകൾക്കും മുൻപിൽ നാട്ടു സൈന്യത്തിന്‍റെ മനോബലം കെടാതെ സൂക്ഷിച്ചതും വീര പഴശ്ശി ആയിരുന്നു.

1805ൽ കേരള-കർണാടക അതിർത്തിയോട് ചേർന്ന് മാവിലാംതോടിന്‍റെ കരയിലാണ് പഴശ്ശിരാജ മരിച്ചു വീണത്. ബ്രിട്ടീഷ് സൈന്യത്തിന് പിടികൊടുക്കാതെ വജ്രമോതിരം വിഴുങ്ങി ആത്മഹത്യ ചെയ്തതാണെന്നും ബ്രിട്ടീഷുകാർ വെടിവെച്ച് കൊന്നതാണെന്നുമെല്ലാം കാലം പറഞ്ഞ കഥകൾ. തികഞ്ഞ ആദരവോടെ ബ്രിട്ടീഷുകാർ മാവിലാംതോടിന്‍റെ കരയിൽനിന്ന് മാനന്തവാടിയിലെ കുന്നിൻ മുകളിലേക്ക് വീരപഴശ്ശിയുടെ മൃതദേഹം എത്തിച്ചതും ചരിത്രം.

സമര ചരിത്രം ഏകോപിപ്പിക്കണം

എന്നാൽ പഴശ്ശിയുടെ സേനാനായകർ ആയിരുന്ന തലക്കൽ ചന്തുവിനും എടച്ചേന കുങ്കനും മതിയായ സ്‌മാരകങ്ങൾ ഇപ്പോഴുമില്ല. വിവിധ ആർക്കൈവ്‌സുകളിലായി ചിതറിക്കിടക്കുന്ന വീര പഴശ്ശിയുടെ സമര ചരിത്രം ഏകോപിപ്പിക്കണമെന്നും പഴശ്ശി വിപ്ലവത്തിന്‍റെ പുരാരേഖകൾ വീണ്ടെടുക്കണം എന്നുമാണ് ചരിത്രകാരന്മാർ ആവശ്യപ്പെടുന്നത്.

Last Updated :Sep 25, 2021, 6:04 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.