വയനാട് ലഹരിപ്പാര്‍ട്ടി : റിസോര്‍ട്ടില്‍ കൽപ്പറ്റ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ വീണ്ടും പരിശോധന

വയനാട് ലഹരിപ്പാര്‍ട്ടി : റിസോര്‍ട്ടില്‍ കൽപ്പറ്റ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ വീണ്ടും പരിശോധന
കമ്പളക്കാട് മുഹ്സിൻ എന്ന ഗുണ്ട നേതാവിൻ്റെ വിവാഹ വാർഷിക ആഘോഷത്തിനിടെയായിരുന്നു ലഹരിപ്പാര്‍ട്ടി
വയനാട് : ലഹരിപ്പാര്‍ട്ടി നടന്ന പടിഞ്ഞാറത്തറയിലെ റിസോർട്ടിൽ കൽപ്പറ്റ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ വീണ്ടും പൊലീസ് പരിശോധന. കമ്പളക്കാട് മുഹ്സിൻ എന്ന ഗുണ്ട നേതാവിൻ്റെ വിവാഹ വാർഷിക ആഘോഷമാണ് റിസോർട്ടിൽ നടന്നത്.
രണ്ട് വർഷം മുൻപ് കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണം റാഞ്ചിയ കേസിലെ പ്രതിയാണ് പാർട്ടി സംഘടിപ്പിച്ച കമ്പളക്കാട് മുഹ്സിൻ. വയനാട്ടിലും ഇയാൾക്കെതിരെ മൂന്ന് കേസുകളുണ്ട്. ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ട നേതാവാണിയാള്‍.
പിടിയിലായ ടി.പി വധകേസ് പ്രതി കിർമാണി മനോജുള്‍പ്പടെ കേരളത്തിലെ പല ജില്ലകളിലെ ക്വട്ടേഷൻ സംഘങ്ങളെ റിസോര്‍ട്ടിലേക്ക് ക്ഷണിച്ചിരുന്നു.
ഇയാളെ കൂടാതെ സംഭവത്തിൽ 15 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. മറ്റ് പ്രതികളുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല. പൊലീസ് പരിശോധനയ്‌ക്കിടെ ചിലർ ഓടി രക്ഷപ്പെട്ടതായും സൂചനയുണ്ട്.
