തൃശ്ശൂരിൽ കരിങ്കൽ ക്വാറിയിൽ സ്‌ഫോടനം; ഒരാൾ മരിച്ചു

author img

By

Published : Jun 22, 2021, 12:28 PM IST

Updated : Jun 22, 2021, 12:44 PM IST

തൃശ്ശൂരിൽ കരിങ്കൽ ക്വാറിയിൽ സ്‌ഫോടനം  കരിങ്കൽ ക്വാറിയിൽ സ്‌ഫോടനം  ക്വാറിയിൽ സ്‌ഫോടനം  തൃശ്ശൂർ  തൃശ്ശൂർ ക്വാറിയിൽ സ്‌ഫോടനം  Thrissur  Thrissur quarry blast death  Thrissur quarry blast  quarry blast

സ്‌ഫോടനത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു.

തൃശ്ശൂർ: തൃശ്ശൂർ വാഴക്കോട് വളവിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. ക്വാറി ഉടമയുടെ സഹോദരൻ നൗഷാദാണ്(46) മരിച്ചത്. അഞ്ചുപേർക്ക് പരിക്കേറ്റു. മുള്ളൂർക്കര കുന്നുപറമ്പിൽ ഉമ്മർ, കുറ്റിയം മൂച്ചിക്കൽ അബൂബക്കർ , മൂലയിൽ അബ്‌ദുല്‍ അസീസ്, ബംഗാൾ സ്വദേശി ചോട്ടു , കോലോത്തുകുളം അലിക്കുഞ്ഞ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്‌ച രാത്രി എട്ടു മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. പത്തു കിലോമീറ്റർ ചുറ്റളവിൽ സ്‌ഫോടനത്തിന്‍റെ ശബ്‌ദം കേട്ടു എന്നാണ് പ്രദേശവാസികൾ പറയുന്നത്. സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. .മാസങ്ങളായി പൂട്ടി കിടക്കുന്ന ക്വാറിയിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്‌തുക്കളാണ് പൊട്ടിത്തെറിച്ചത്.

മരിച്ച നൗഷാദ് ഉൾപ്പടെയുള്ള സംഘം സമീപത്തുള്ള മീൻ വളർത്തൽ കേന്ദ്രത്തിൽ നിന്ന് മീൻ പിടിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നാണ് പരിക്കേറ്റവർ പറയുന്നത്. മീൻ പിടിത്തത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ക്വാറിയിലെ കുളത്തിൽ മീൻ പിടിക്കുന്നതിന് തോട്ട പൊട്ടിക്കാനായി നടത്തിയ ശ്രമത്തിനിടെ സ്‌ഫോടനം നടന്നതെന്നാണ് കരുതുന്നത്.

തൃശ്ശൂരിൽ കരിങ്കൽ ക്വാറിയിൽ സ്‌ഫോടനം

സംഭവത്തിന് പിന്നിലെ ദുരൂഹത സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. മുള്ളൂർക്കര പഞ്ചായത്ത് മുൻ പ്രസിഡന്‍റ് അബ്‌ദുൾ സലാമിന്‍റെ സഹോദരൻ അസീസ് നടത്തുന്ന കരിങ്കൽ ക്വാറിയാണിത്. അപകടത്തിൽ ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്.

Also Read: രാമനാട്ടുകര അപകടം; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

Last Updated :Jun 22, 2021, 12:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.