Man kills son and grandson in thrissur: അച്ഛൻ തീ കൊളുത്തിയ മകനും കൊച്ചുമകനും മരിച്ചു, മരുമകൾ ഗുരുതരാവസ്ഥയിൽ

Man kills son and grandson in thrissur: അച്ഛൻ തീ കൊളുത്തിയ മകനും കൊച്ചുമകനും മരിച്ചു, മരുമകൾ ഗുരുതരാവസ്ഥയിൽ
Son and grandson died after man poured petrol and set them on fire: തൃശൂർ ചിറക്കേക്കോട് അച്ഛൻ മകനെയും മരുമകളെയും കൊച്ചുമകനെയും തീ കൊളുത്തിയ സംഭവം. ചികിത്സയിലായിരുന്ന മകനും കൊച്ചുമകനും മരിച്ചു. മകൻ ജോജി, കൊച്ചുമകൻ ടെണ്ടുൽക്കർ എന്നിവരാണ് മരിച്ചത്.
തൃശൂർ: ചിറക്കേക്കോട് അച്ഛൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും കൊച്ചുമകനും മരിച്ചു (Man kills son and grandson in thrissur). മകൻ കൊട്ടേക്കാടൻ വീട്ടിൽ ജോജി, കൊച്ചുമകൻ ടെണ്ടുൽക്കർ എന്നിവരാണ് മരിച്ചത്. മരുമകൾ ലിജി ഗുരുതരാവസ്ഥയിൽ തുടരുന്നു.
എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. ഇന്ന് പുലർച്ചെയാണ് ചിറക്കോട് സ്വദേശി ജോൺസൺ, മകനെയും മരുമകളെയും കൊച്ചുമകനെയും തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം നടത്തിയത് (Son and grandson died after man poured petrol and set them on fire). മകനും കുടുംബവും ഉറങ്ങുന്ന സമയത്ത് പിതാവ് ജോൺസൺ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നിശമന സേനയും സംഭവ സ്ഥലത്തെത്തി. പിന്നാലെ വീടിനകത്ത് സാരമായി പൊള്ളലേറ്റ നിലയിൽ ജോജിയെയും കുടുംബത്തെയും കണ്ടെത്തി. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മൂവരെയും എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
രണ്ട് വർഷത്തോളമായി ജോൺസനും മകനും തമ്മിൽ പല കാര്യങ്ങളിലും തർക്കം ഉണ്ടായിരുന്നതായി അയൽക്കാർ പറയുന്നു. വീടിന് തീകൊളുത്തിയതിന് പിന്നാലെ ജോൺസൺ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിൽ വീടിന്‍റെ ടെറസിൽ നിന്ന് അബോധാവസ്ഥയിൽ ജോൺസണെ കണ്ടെത്തി. ജോൺസനെ തൃശൂർ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്‌തുവരികയാണ് ജോൺസൺ. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
തർക്കം, പിതാവിനെ കൊലപ്പെടുത്തി യുവാവ് : ആലപ്പുഴയിൽ തർക്കത്തെ തുടർന്ന് പിതാവിനെ യുവാവ് കൊലപ്പെടുത്തിയ സംഭവം ഈ അടുത്തിടെയാണ് ഉണ്ടായത്. വിവാഹാവശ്യത്തിനായി ലോണെടുത്ത പണത്തെ ചൊല്ലി അച്ഛനും മകനും തമ്മിൽ തർക്കം ഉണ്ടാകുകയായിരുന്നു. വാക്കേറ്റം രൂക്ഷമായപ്പോൾ ഇയാൾ പിതാവിനെ കൊലപ്പെടുത്തിയെന്നാണ് (Son killed father) പൊലീസ് പറയുന്നത്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ മകൻ നിഖിലിനെ ബെംഗളൂരുവിൽ നിന്ന് പൊലീസ് പിടികൂടി. ഓഗസ്റ്റ് 15നാണ് നിഖിലിന്‍റെ പിതാവായ സുരേഷ് കുമാറിനെ (54) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ കാളാത്ത് തടിയ്ക്കൽ കയർ ഫാക്‌ടറി തൊഴിലാളിയായിരുന്നു മരിച്ച സുരേഷ്. മദ്യപിച്ച ശേഷം രാത്രിയിൽ അച്ഛനും മകനും തമ്മിൽ വാക്കേറ്റം ഉണ്ടായതായി മാതാവ് മിനിമോൾ പൊലീസിന് മൊഴി നൽകി. സംഭവം നടക്കുമ്പോൾ വീടിന്‍റെ ചവിട്ടുപടിയിൽ വീണ് കാലിന് പരിക്കേറ്റ മിനിമോൾ പ്ലാസ്റ്ററിട്ട് കിടപ്പിലായിരുന്നു. ഓഗസ്റ്റ് 16ന് രാവിലെ ഭര്‍ത്താവ് ഏഴുന്നേൽക്കാതെ വന്നതോടെ അടുത്ത മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്‍റെ തലയ്ക്ക് പിന്നിൽ ആഴത്തിൽ മുറിവേറ്റ പാടുണ്ടായിരുന്നു. തുടർന്ന് ഇവര്‍ ബഹളം വക്കുകയും അയൽവാസികളെ വിവരം അറിയിക്കുകയുമായിരുന്നു.
