'അത് ബിസിനസ് ആവശ്യത്തിനുള്ളത്' : കുഴല്‍പ്പണം തിരികെ കിട്ടാന്‍ ധര്‍മരാജന്‍ കോടതിയില്‍

author img

By

Published : Jun 8, 2021, 8:37 PM IST

kodakara  kodakara black money case  dharmarajan petition  seeking refund recovered money  kodakara recovered money  കൊടകര കുഴൽപ്പണക്കേസ്  ധര്‍മരാജന്‍  ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി  Iringalakuda First Class Magistrate Court

ഡൽഹി സ്വദേശി ബിസിനസ് ആവശ്യത്തിന് നൽകിയ പണമാണ്. അതില്‍ തനിക്കും സുനില്‍ നായിക്കിനുമല്ലാതെ മറ്റാർക്കും അവകാശമില്ലെന്നും ധര്‍മരാജന്‍ കോടതിയില്‍.

തൃശൂർ : കൊടകര കുഴൽപ്പണക്കേസിൽ കണ്ടെടുത്ത പണം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ ധർമരാജൻ കോടതിയെ സമീപിച്ചു. പ്രതികളിൽ നിന്ന് കണ്ടെടുത്ത ഒരുകോടി നാൽപ്പത് ലക്ഷം രൂപ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ഇയാൾ ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി.

Also Read:ധർമരാജനുമായി ബിജെപിക്ക് ബന്ധമില്ലെന്ന് പി.കെ.കൃഷ്ണദാസ്

ഡൽഹി സ്വദേശി ബിസിനസ് ആവശ്യത്തിന് നൽകിയ പണമാണ്. അതിനാൽ പണത്തിന്മേൽ തനിക്കും സുനില്‍ നായിക്കിനുമല്ലാതെ മറ്റാർക്കും അവകാശമില്ലെന്നും ധര്‍മരാജന്‍ കോടതിയെ അറിയിച്ചു.

അതേ സമയം ധർമ്മരാജൻ്റെ ആവശ്യത്തെ കോടതിയിൽ അന്വേഷണ സംഘം എതിർക്കും. പരിശോധനാഘട്ടത്തിൽ പണവും വാഹനങ്ങളും തിരികെ നൽകരുതെന്ന് അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെടും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.