ചാലക്കുടിയില്‍ മിന്നല്‍ ചുഴലി ; മരങ്ങള്‍ കടപുഴകി, വീടുകള്‍ക്കും നാശനഷ്‌ടം

author img

By

Published : Sep 12, 2022, 12:26 PM IST

ചാലക്കുടി മിന്നല്‍ ചുഴലി  ചാലക്കുടി ചുഴലിക്കാറ്റ്  മിന്നല്‍ ചുഴലി  ചാലക്കുടി പുഴ  hurricane in thrissur chalakkudi  chalakkudi hurricane

ചാലക്കുടി പുഴയുടെ ഇരു കരകളിലുമാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ജില്ലയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ വീശുന്ന ആറാമത്തെ ചുഴലിക്കാറ്റാണിത്

തൃശൂര്‍ : ചാലക്കുടിയിൽ വിവിധയിടങ്ങളിൽ ചുഴലിക്കാറ്റ്. ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. പടിഞ്ഞാറേ ചാലക്കുടിയിലും മുരിങ്ങൂരും വീശി.

നാശനഷ്‌ടങ്ങളുണ്ടായ പ്രദേശങ്ങളില്‍ നിന്നുള്ള ദൃശ്യം

മിന്നല്‍ ചുഴലി വീശിയടിച്ച പ്രദേശങ്ങളില്‍ വ്യാപക നാശനഷ്‌ടങ്ങളുണ്ടായി. ശക്തമായ കാറ്റിൽ നിരവധി വീടുകൾക്ക് കേടുപാടുകള്‍ സംഭവിച്ചു. കാറ്റില്‍ വൈദ്യുത പോസ്റ്റുകള്‍ ഒടിയുകയും നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്‌തു.

Also read: തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി ; വ്യാപക നാശനഷ്‌ടം

കഴിഞ്ഞ രണ്ട് മാസത്തിനിടെ തൃശൂര്‍ ജില്ലയില്‍ വീശുന്ന ആറാമത്തെ ചുഴലിക്കാറ്റാണിത്. കഴിഞ്ഞ ദിവസം വരന്തരപ്പള്ളി, നന്തിപുലം, ആറ്റപ്പിള്ളി, കല്ലൂര്‍, മാഞ്ഞൂര്‍ എന്നീ മേഖലകളിലും ചുഴലിക്കാറ്റുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.