'ചെയ്തത് രാജ്യദ്രോഹം, യുവജന സംഘടനകൾക്ക് അപമാനം'; യൂത്ത് കോൺഗ്രസിന് എതിരെ ഡിവൈഎഫ്ഐ

'ചെയ്തത് രാജ്യദ്രോഹം, യുവജന സംഘടനകൾക്ക് അപമാനം'; യൂത്ത് കോൺഗ്രസിന് എതിരെ ഡിവൈഎഫ്ഐ
യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പിന് വേണ്ടി വ്യാജ ഐഡി കാർഡ് നിർമിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ രംഗത്ത്. youth congress election fraud.
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് (youth congress) സംഘടന തെരഞ്ഞെടുപ്പിന് വേണ്ടി വ്യാജ ഇലക്ഷൻ ഐഡി കാർഡ് (fake election card) തയ്യാറാക്കിയത് ഗൗരവതരമാണെന്നും ഇത്തരം രാജ്യദ്രോഹം യുവജന സംഘടനകൾക്കടക്കം അപമാനമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ( v k sanoj)
രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്നും വിഷയം ഉയർത്തികാട്ടാവുന്ന ഇടത്തെല്ലാം പരാതി അറിയിക്കുമെന്നും ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് നടത്തിയ ട്രയൽ റൺ ആണെന്ന് സംശയമുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആരോപിച്ചു.
'20 കോടിയിലധികം രൂപമുടക്കി ബെംഗളൂരു ആസ്ഥാനമായ കമ്പനിയാണ് വ്യാജ ഐഡി കാർഡിനുള്ള ആപ്പ് തയ്യാറാക്കി കൊടുത്തത്. ഈ പണത്തിന്‍റെ ഉറവിടം അന്വേഷിക്കണം. ഇത്തരം ഐഡി കാർഡ് ഉപയോഗിച്ച് സിം കാർഡ് വരെ എടുക്കാവുന്നതാണ്.
പ്രതിപക്ഷ നേതാവിനടക്കം ഈ വിവരം നേരത്തെ അറിയാം എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ'. സംഭവത്തിൽ കർശനമായ അന്വേഷണം വേണമെന്നും ഡിജിപിക്ക് അടക്കം പരാതി കൊടുത്തുവെന്നും ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികൾ പറഞ്ഞു.
