Weather Updates Kerala : സംസ്ഥാനത്ത് മഴ തുടരും ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather Updates Kerala : സംസ്ഥാനത്ത് മഴ തുടരും ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Yellow Alert in 4 Districts in Kerala: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തെക്കന്‍ കേരളത്തില്‍ മഴ ശക്തമാകും. 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് തെക്കന്‍ കേരളത്തില്‍ മഴയ്‌ക്ക് (Rain Updates Kerala) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് (Yellow Alert in Kerala) പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
അടുത്ത അഞ്ച് ദിവസത്തിനിടെ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും മണിക്കൂറില്‍ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ - ഒഡിഷ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 2 ദിവസം വടക്ക് - പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് വടക്കൻ ഒഡിഷ - തെക്കൻ ജാർഖണ്ഡ് എന്നിവിടങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
