യൂത്ത് ലീഗിന്‍റെ സേവ് കേരള മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസും ലീഗ് പ്രവര്‍ത്തകരും ഏറ്റുമുട്ടി

author img

By

Published : Jan 18, 2023, 5:02 PM IST

police lathi charge in IUML protest  യൂത്ത് ലീഗിന്‍റെ സേവ് കേരള മാര്‍ച്ചില്‍ സംഘര്‍ഷം  യൂത്ത് ലീഗ്  youth league  ലീഗ്  IUML save Kerala march

ലീഗ് പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസുമായി സംഘര്‍ഷം ഉണ്ടായത്

യൂത്ത് ലീഗിന്‍റെ സേവ് കേരള മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: യൂത്ത് ലീഗ് സംഘടിപ്പിച്ച സേവ് കേരള മാർച്ചിൽ സംഘർഷം. പൊലീസ് നടത്തിയ ലാത്തി ചാർജിൽ മാധ്യമ പ്രവർത്തകരടക്കം നിരവധി പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച സേവ് കേരള മാർച്ച് മ്യൂസിയത്തിൽ നിന്ന് തുടങ്ങി സെക്രട്ടേറിയറ്റ് പരിസരത്ത് സമാപിച്ചപ്പോഴായിരുന്നു യൂത്ത് ലീഗ് പ്രവർത്തകരും പൊലീസുകാരും തമ്മിൽ സംഘർഷo ഉണ്ടായത്. നേതാക്കൾ സമാപന ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ പ്രവർത്തകർ പൊലീസിന് നേരെ കുപ്പിയും വടികളും കല്ലും എറിയുകയും ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.

നിരവധി തവണ പ്രവർത്തകരെ ശാന്തരാക്കാൻ നേതാക്കൾ അടക്കം ശ്രമിച്ചെങ്കിലും പ്രവർത്തകർ പൊലീസിന് നേരെ അക്രമം തുടരുകയായിരുന്നു. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ്‌ പി കെ ഫിറോസ് , നജീബ് കാന്തപുരം എംഎൽഎ, പി എം എ സലാം തുടങ്ങിയവർ സമാപന ചടങ്ങിൽ പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ സെക്രട്ടേറിയറ്റിലെ നോർത്ത് ടു ഗേറ്റിൽ ബാരിക്കേടുകൾ തള്ളി മറിച്ചിടാൻ ശ്രമിക്കുകയും ബാരിക്കേഡിന് മുകളിൽ കയറിയിരിക്കുകയും ചെയ്‌തത്. പലതവണ പ്രവർത്തകരോട് ബാരിക്കേഡിന് മുകളിൽ നിന്ന് ഇറങ്ങാൻ നേതാക്കളടക്കം പറഞ്ഞെങ്കിലും അതു കൂട്ടാക്കാതെ അവിടെ തന്നെ ഇരുന്നു.

പൊലീസിന് നേരെ കുപ്പികൾ, പൈപ്പ്, കല്ല് എന്നിവയെറിഞ്ഞ് അക്രമം തുടർന്നപ്പോൾ പൊലീസ് ലാത്തി ചാർജ് നടത്തുകയും ടിയർ ഗ്യാസ് എറിയുകയും ചെയ്‌തു. എന്നാൽ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ വഴിയാത്രക്കാരടക്കം മാർച്ചിൽ പങ്കെടുക്കാത്ത നിരവധി പേർക്ക് പരിക്കേറ്റു. എൽഡിഎഫ് സർക്കാരിന്‍റെ ഭരണവിരുദ്ധ നയങ്ങൾക്കെതിരെ യൂത്ത് ലീഗ് സംസ്ഥാനതലത്തിൽ നടത്തിയ സേവ് കേരള മാർച്ചിൽ സംസ്ഥാനത്തെ നിരവധി യുത്ത് ലീഗ് പ്രവർത്തകർ പങ്കെടുത്തിരുന്നു.

സമരം സമാധാനപരമാണെന്നും പൊലീസ് അക്രമിച്ചപ്പോൾ പ്രതിരോധിക്കുക മാത്രമേ പ്രവർത്തകർ ചെയ്‌തുള്ളൂ എന്നും സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസുകാർ എറിഞ്ഞ കല്ല് ആണ് പ്രവർത്തകർ തിരിച്ചറിഞ്ഞതെന്നും സംഘർഷാവസ്ഥയ്ക്ക് വഴിയൊരുക്കിയത് പൊലീസ് ആണെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന് നേരെ സംഘർഷം ഉണ്ടാക്കിയ ചിലരെ അറസ്റ്റ് ചെയ്‌തു നീക്കി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.