ബോംബിന്‍റെ രീതികളെ കുറിച്ച് കെ സുധാകരനോട് ചോദിക്കണം: പിണറായി വിജയൻ

ബോംബിന്‍റെ രീതികളെ കുറിച്ച് കെ സുധാകരനോട് ചോദിക്കണം: പിണറായി വിജയൻ
ജയരാജൻ്റെ ജീവനെടുക്കാൻ ശ്രമിച്ച സുധാകരൻ ഇപ്പോഴും അതേ മനസോടെ നടക്കുകയാണ്. ഡിസിസി പ്രസിഡൻ്റ് ആയിരുന്നപ്പോൾ തന്നെ ബോംബുണ്ടാക്കുന്നത് അറിയാവുന്നയാളാണ് സുധാകരൻ എന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: കെപിസിസി പ്രസിഡൻ്റ് കെ.സുധാകരന് എതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എകെജി സെൻ്ററിന് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് നടന്ന അടിയന്തര പ്രമേയ ചർച്ചയ്‌ക്ക് ഇടയിലായിരുന്നു വിമർശനം. ആക്രമണത്തെ അപലപിക്കാതെ ഇതിന് പിന്നിൽ ജയരാജന്‍ ആണെന്ന് സ്ഥാപിക്കാനാണ് സുധാകരൻ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ജയരാജൻ്റെ ജീവനെടുക്കാൻ ശ്രമിച്ച സുധാകരൻ ഇപ്പോഴും അതേ മനസോടെ നടക്കുകയാണ്. സുധാകരൻ ആര് എന്നത് സംബന്ധിച്ച് തന്നെ ആരും പഠിപ്പിക്കേണ്ട. ബോംബിൻ്റെ രീതികളെ കുറിച്ച് നിങ്ങളുടെ നേതാവിനോട് തന്നെ ചോദിക്കണം. ഡിസിസി പ്രസിഡൻ്റ് ആയിരുന്നപ്പോൾ തന്നെ ബോംബുണ്ടാക്കുന്നത് അറിയാവുന്നയാളാണ് സുധാകരൻ എന്നും മുഖ്യമന്ത്രി പറഞ്ഞു.
