വഴിവിട്ട ഇടപാടുകളിൽ സർക്കാരിന് ഭയം; ലോകായുക്തക്കെതിരായ നടപടി ജനാധിപത്യ വിരുദ്ധമെന്ന് ഉമ്മൻചാണ്ടി

author img

By

Published : Jan 25, 2022, 12:32 PM IST

lokayukta ordinance  oommen chandy against pinarayi  രൂക്ഷ വിമർശനവുമായി ഉമ്മൻചാണ്ടി  ലോകായുക്തക്കെതിരെ നിയമം

പരാതി നൽകിയാൽ ആ സംവിധാനത്തെ തന്നെ ഇല്ലാതാക്കുന്ന നടപടി തികച്ചും ജനാധിപത്യ വിരുദ്ധമെന്നും ഉമ്മൻചാണ്ടി

തിരുവനന്തപുരം: കനത്ത തിരിച്ചടി ഉണ്ടാകുമെന്നു ഭയന്നാണ് സര്‍ക്കാര്‍ ലോകായുക്തയുടെ ചിറകരിയുന്നതെന്ന് ഉമ്മന്‍ ചാണ്ടി. ലോകായുക്തയുടെ ആവശ്യകത പോലും ഇല്ലാതാക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

സര്‍ക്കാരിന്‍റെ പല വഴിവിട്ട ഇടപാടുകളും ലോകായുക്തയുടെ പരിഗണനയിലാണ്. കെ റെയില്‍ പോലുള്ള ജനവിരുദ്ധ പദ്ധതികളെക്കുറിച്ചും ലോകായുക്തയ്ക്ക് പരാതി കിട്ടിയിട്ടുണ്ട്. ഇതില്‍ തിരിച്ചടി ഉണ്ടാകുമോയെന്ന ഭയമാണ് സര്‍ക്കാരിനെ അടിയന്തര ഭേദഗതിക്ക് പ്രേരിപ്പിച്ചത്.

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തനിക്കെതിരെ നിരവധി പരാതികള്‍ ലോകായുക്തയുടെ മുന്നില്‍ വന്നിരുന്നു. മടയില്‍ കനമില്ലാത്തതിനാല്‍ ആ പരാതികളെ നിയമനടപടികളിലൂടെയാണു നേരിട്ടത്. പരാതി നൽകിയാൽ ആ സംവിധാനത്തെ തന്നെ ഇല്ലാതാക്കുന്ന നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണ്. അഴിമതിക്കെതിരേ ഏറ്റവും കാര്യക്ഷമമായ സംവിധാനമാണ് ലോകായുക്ത. അതിനെ സര്‍ക്കാരിന്‍റെ വകുപ്പാക്കി മാറ്റി ദുര്‍ബലപ്പെടുത്താനുള്ള നടപടിയെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി

ALSO READ ലോകായുക്തയെ പൂട്ടാന്‍ നിയമ ഭേദഗതിയുമായി സർക്കാർ; ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് മുന്നില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.