കണ്ണൂരിൽ വന്‍ ചന്ദനവേട്ട; പിടികൂടിയത് ചെത്തി ഒരുക്കി വില്‍ക്കാന്‍ വച്ച 390 കിലോ ചന്ദനം

author img

By

Published : Sep 19, 2022, 1:56 PM IST

sandalwood smuggling in kannur  sandalwood smuggling  kannur sandalwood smuggling  sandalwood  തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് സംഘം  ചന്ദനം  ചന്ദനം കടത്ത്  കണ്ണൂരിൽ ചന്ദനവേട്ട  ചന്ദനവേട്ട കണ്ണൂർ  ചന്ദനം പിടികൂടി  കണ്ണൂർ തളിപ്പറമ്പ്  കണ്ണൂരിൽ ചന്ദനവേട്ട  തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് സംഘം  കുറുമാത്തൂർ പഞ്ചായത്ത്  ചന്ദന മരത്തടി

കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂരിൽ നടത്തിയ പരിശോധനയിൽ 6.900 കിലോഗ്രാം ചന്ദന മുട്ടികളും മുറിച്ചു വച്ച 110 കിലോഗ്രാം ചന്ദന മരത്തടികളും 275 കിലോഗ്രാം ചന്ദനപ്പൂളുമുൾപ്പെടെ 390 കിലോഗ്രാം ചന്ദനമാണ് പിടികൂടിയത്.

കണ്ണൂർ: തളിപ്പറമ്പ് കുറുമാത്തൂരിൽ വൻ ചന്ദന വേട്ട. രഹസ്യവിവരത്തെ തുടർന്ന് തളിപ്പറമ്പ് ഫോറസ്റ്റ് റെയ്‌ഞ്ച് സംഘം നടത്തിയ പരിശോധനയിൽ 390 കിലോയോളം ചന്ദനമാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. ചന്ദനം മുറിച്ചു കടത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിലായി.

ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫിസറുടെ പ്രതികരണം

രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഞായറാഴ്‌ച(18.09.2022) ഉച്ചക്ക് ശേഷമാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. കുറുമാത്തൂർ പഞ്ചായത്ത് നാലാം വാർഡിൽ കൂനം റോഡിലെ പറമ്പിൽ പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടിയ ഷെഡിൽ സംഭരിച്ച 390 കിലോയോളം ചന്ദനമാണ് പിടികൂടിയത്.

ഇവിടെ ചന്ദനത്തടികൾ ചെത്തി വിൽപ്പനക്ക് ഒരുക്കുകയായിരുന്ന മൂവർ സംഘം. കുറുമാത്തൂർ സ്വദേശി എം മധുസൂദനനെ (38) ഫോറസ്റ്റ് സംഘം പിടികൂടി. ചെത്തി ഒരുക്കി വിൽപ്പനക്ക് തയ്യാറാക്കിയ 6.900 കിലോഗ്രാം ചന്ദന മുട്ടികളും മുറിച്ചു വച്ച 110 കിലോഗ്രാം ചന്ദന മരത്തടികളും 275 കിലോഗ്രാം ചന്ദനപ്പൂളുമുൾപ്പെടെ 390 കിലോഗ്രാം ചന്ദനമാണ് പിടികൂടിയത്.

ശ്രീകണ്‌ഠാപുരം സ്വദേശികളായ നിസാർ, ദിലീപൻ എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. ഇവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ പി രതീശൻ പറഞ്ഞു. കൊയ്യം പാറക്കാടി സ്വദേശി വീരപ്പൻ ഹൈദ്രോസ് എന്നയാൾക്കാണ് ഇവർ ചന്ദന മുട്ടികൾ വിൽപ്പന നടത്തിയിരുന്നതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രതികൾക്ക് ഒരു വർഷം മുതൽ 5 വർഷം വരെ തടവും ആയിരം മുതൽ അയ്യായിരം രൂപ വരെ പിഴയും വിധിക്കാവുന്ന കുറ്റമാണ് ചന്ദന മോഷണം. ചന്ദനം മുറിക്കാനുപയോഗിച്ച 2 കൈമഴുകൾ, ഒരു ചെത്തു കൈ, ഒരു കൈവാൾ, രണ്ട് വാക്കത്തികൾ എന്നിവയും കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും.

തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ പി രതീശൻ്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സി പ്രദീപൻ, ബീറ്റ് ഓഫിസർ പി പി രാജീവൻ, ഡ്രൈവർ ജെ പ്രദീപ് കുമാർ, വാച്ചർമാരായ അനിൽകുമാർ തൃച്ചംബരം, ഷാജി ബക്കളം എന്നിവരടങ്ങിയ സംഘമാണ് ചന്ദനം പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.