പൊട്ടിപ്പൊളിഞ്ഞ റോഡും അതിനേക്കാൾ ഉയരത്തില്‍ മാന്‍ഹോളുകളും; അപകടക്കെണിയായി തലസ്ഥാന പാതകൾ
Updated on: Jan 23, 2023, 11:34 AM IST

പൊട്ടിപ്പൊളിഞ്ഞ റോഡും അതിനേക്കാൾ ഉയരത്തില്‍ മാന്‍ഹോളുകളും; അപകടക്കെണിയായി തലസ്ഥാന പാതകൾ
Updated on: Jan 23, 2023, 11:34 AM IST
വിമൺസ് കോളജ് പരിസരത്ത് നിന്ന് പനവിളയിലേക്ക് പോകുന്ന 'കലാഭവന്‍ മണി' റോഡിലുള്‍പ്പടെയാണ് മാന്‍ഹോളുകള്‍ റോഡിനേക്കാള്‍ ഉയരത്തില്‍ പൊങ്ങി നില്‍ക്കുന്നത്. പണികള്‍ മുടങ്ങിയതോടെ മാന്‍ഹോളുകള്‍ റോഡിനേക്കാള്‍ ഉയരത്തിലേക്ക് എത്തുകയും ചെയ്‌തു. ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തില്‍ പെടുന്നതും പതിവാണ്.
തിരുവനന്തപുരം: പൊട്ടിപ്പൊളിഞ്ഞ റോഡിന് പുറമെ തലസ്ഥാന നഗരവീഥികളില്‍ അപകടക്കെണിയൊരുക്കി വാട്ടര്‍ അതോറിറ്റിയുടെ മാന്‍ഹോളുകളും. വിമൺസ് കോളജ് പരിസരത്ത് നിന്ന് പനവിളയിലേക്ക് പോകുന്ന 'കലാഭവന്‍ മണി' റോഡിലുള്‍പ്പടെയാണ് മാന്‍ഹോളുകള്‍ റോഡിനേക്കാള്‍ ഉയരത്തില്‍ പൊങ്ങി നില്‍ക്കുന്നത്. നഗരവികസനത്തിനായി റോഡ് കുത്തിപ്പൊളിച്ചതിന് പിന്നാലെയാണ് പാതയ്‌ക്ക് ഈ അവസ്ഥയുണ്ടായത്.
2021ലാണ് കേബിളുകളും വൈദ്യുതി ലൈനുകളും മണ്ണിനടിയിലൂടെ കടത്തിവിടുന്ന സ്‌മാര്‍ട്ട് റോഡ് പദ്ധതിക്കായി കലാഭവന്‍ മണി റോഡ് കുത്തിപ്പൊളിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചതിന് പിന്നാലെ കരാറുകാരന്‍ പിന്‍വാങ്ങി. തുടര്‍ന്നുള്ള പണികള്‍ മുടങ്ങിയതോടെ മാന്‍ഹോളുകള്‍ റോഡിനേക്കാള്‍ ഉയരത്തിലേക്ക് എത്തുകയും ചെയ്‌തു. ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തില്‍ പെടുന്നതും പതിവാണ്.
നിരവധി ആളുകളാണ് ദിവസവും നഗരത്തിലേക്കെത്താന്‍ ഈ പാതയെ ആശ്രയിക്കുന്നത്. ഇപ്പോള്‍ ഇതുവഴിയുള്ള യാത്ര വളരെ ദുരിതം നിറഞ്ഞതാണെന്നാണ് യാത്രക്കാര്‍ പറയുന്നത്. മാന്‍ഹോളില്‍ കയറി ഇറങ്ങേണ്ടി വരുന്നത് വാഹനങ്ങള്‍ക്ക് ഉള്‍പ്പടെ കേടുപാടുകള്‍ വരുത്തുന്നുണ്ടെന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാരും വ്യക്തമാക്കി.
റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവ സ്ഥിതി ചെയ്യുന്ന തമ്പാനൂരിലേക്ക് എത്തുന്ന എല്ലാ പാതകളുടെയും അവസ്ഥ ഇങ്ങനെയാണ്. പിഡബ്ല്യുഡി, നഗരസഭ എന്നിവയ്‌ക്ക് കീഴിലാണ് ഈ റോഡുകള്‍ പലതും വരുന്നത്. റോഡ് ടാറിങ് പൂര്‍ത്തിയാല്‍ പ്രശ്‌നം പരിഹരിക്കുപ്പെടുമെങ്കിലും അധികാരികള്‍ അതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
