സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

author img

By

Published : Aug 6, 2022, 9:23 AM IST

latest rain update kerala yellow alert in four districts  latest rain update kerala  yellow alert in four districts  yellow alert  kerala rains  weather update  rain news kerala  യെല്ലോ അലർട്ട്  സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  കേരളത്തിന്‍റെ കാലാവസ്ഥ റിപ്പോര്‍ട്ട്

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കി, കോഴിക്കോട്‌, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴയുടെ മുന്നറിയിപ്പുകൾ ഇല്ല. നാല് ജില്ലകളിൽ യെല്ലോ അലർട്ട് മാത്രമാണ് നിലനിൽക്കുന്നത്.

ഇടുക്കി, കോഴിക്കോട്‌, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വനമേഖലകളിൽ ശക്തമായ മഴ തുടർന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്. അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്‍റെ ശക്തിയും ഗതിയും മഴയ്ക്ക് അനുകൂലമാണ്.

ഇത് കൂടാതെ നാളെയോടെ ഒരു ന്യൂനമർദത്തിന് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കുമെന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. നിലവിൽ ഒരു ചക്രവാത ചുഴി ഈ മേഖലയിൽ നിലനിൽക്കുന്നുണ്ട്.

ഈ ചക്രവാത ചുഴിയാണ് ന്യൂനമർദമാകാൻ സാധ്യതയുള്ളത്. ന്യൂനമർദം രൂപപ്പെട്ടാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.