കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ചീഫ് ഓഫിസ് ഉപരോധിച്ച് സിഐടിയു

author img

By

Published : Jun 20, 2022, 12:06 PM IST

Updated : Jun 20, 2022, 12:17 PM IST

citu protest ksrtc head quarters  ksrtc salary crisis  citu protest in front of ksrtc chief office  കെഎസ്ആർടിസി ശമ്പള പ്രതിസന്ധി  കെഎസ്ആർടിസി ചീഫ് ഓഫിസ് ഉപരോധിച്ച് സിഐടിയു  കെഎസ്ആർടിസി ആസ്ഥാനം സിഐടിയു പ്രതിഷേധം

ചീഫ് ഓഫിസിൻ്റെ അഞ്ച് ഗേറ്റുകളും തടഞ്ഞ് ജീവനക്കാർക്ക് അകത്ത് പ്രവേശിക്കാനാകാത്ത വിധത്തിലാണ് ഉപരോധം.

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പളവിതരണ പ്രതിസന്ധിയിൽ പ്രതിഷേധം കടുപ്പിച്ച് ഭരണാനുകൂല സംഘടനയായ സിഐടിയു. സമരത്തിൻ്റെ ഭാഗമായി സിഐടിയു, കെഎസ്ആർടിസി ആസ്ഥാനം വളഞ്ഞു. ചീഫ് ഓഫിസിൻ്റെ അഞ്ച് ഗേറ്റുകളും തടഞ്ഞ് ജീവനക്കാർക്ക് അകത്ത് പ്രവേശിക്കാനാകാത്ത വിധത്തിലാണ് ഉപരോധം.

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ചീഫ് ഓഫിസ് ഉപരോധിച്ച് സിഐടിയു

മെയ് മാസത്തെ ശമ്പള വിതരണം ഇതുവരെയും പൂർത്തിയാകാത്ത സാഹചര്യത്തിൽ ശമ്പളവിതരണം കൃത്യമായി നടപ്പാക്കുക എന്നതടക്കം ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ സമരം. വനിത ജീവനക്കാരടക്കമാണ് പ്രതിഷേധിക്കുന്നത്. ജീവനക്കാർ സമരം നടത്തുന്നത് നിവൃത്തിയില്ലാതെയാണെന്ന് സിഐടിയു സംസ്ഥാന പ്രസിഡൻ്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

എല്ലാ മാസവും ശമ്പളത്തിനായി സമരം ചെയ്യാൻ കഴിയില്ല. തൊഴിലാളികൾ കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നത്. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കണം. സ്ഥിരമായി ശമ്പളം കൊടുക്കുന്ന വ്യവസ്ഥ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൂൺ 27ന് ഗതാഗത മന്ത്രി ആന്‍റണി രാജുവുമായി നടക്കുന്ന ചർച്ചയിൽ ഈ ആവശ്യങ്ങൾ ഉന്നയിക്കും. ചർച്ചയിൽ പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഐഎൻടിയുസിയും ചീഫ് ഓഫിസിൽ സമരം നടത്തുന്നുണ്ട്. ബിഎംഎസിന്‍റെ നേതൃത്വത്തിലും സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടക്കുകയാണ്. കെഎസ്ആർടിസിയിൽ ഡ്രൈവർ, കണ്ടക്‌ടർ, മെക്കാനിക്ക് തസ്‌തികയ്ക്ക് പുറമേയുള്ളവർക്ക് മെയ് മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. ഓവർ ഡ്രാഫ്റ്റ് എടുത്ത 50 കോടി രൂപ ഉപയോഗിച്ചാണ് ഭാഗികമായി ശമ്പളവിതരണം ആരംഭിച്ചത്. എന്നാൽ ശമ്പളവിതരണം പൂർത്തിയാക്കണമെങ്കിൽ 35 കോടി രൂപ കൂടി വേണമെന്നാണ് മാനേജ്മെൻ്റ് പറയുന്നത്.

Last Updated :Jun 20, 2022, 12:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.