പി ജയരാജന് 35 ലക്ഷത്തിന്‍റെ ബുള്ളറ്റ് പ്രൂഫ് കാർ; പ്രതിസന്ധിക്കിടയില്‍ സര്‍ക്കാരിന്‍റെ ധൂര്‍ത്തെന്ന് വിമര്‍ശനം

author img

By

Published : Nov 21, 2022, 10:26 AM IST

Updated : Nov 21, 2022, 11:16 AM IST

new bullet proof car for P Jayarajan  bullet proof car for P Jayarajan  bullet proof car worth 35 lakh for P Jayarajan  P Jayarajan bullet proof car  പി ജയരാജന് 35 ലക്ഷത്തിന്‍റെ ബുള്ളറ്റ് പ്രൂഫ് കാർ  ബുള്ളറ്റ് പ്രൂഫ് കാർ  പി ജയരാജന്‍  പി ജയരാജന്‍റെ ബുള്ളറ്റ് പ്രൂഫ് കാർ  സിപിഎം  ധനവകുപ്പ്  ഖാദി ബോർഡ്  വ്യവസായമന്ത്രി പി രാജീവ്  P Jayarajan  Khadi board

സിപിഎം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി ജയരാജന് ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങുന്നത് സംബന്ധിച്ച് സർക്കാർ അനുമതി ധനവകുപ്പ് ഈ മാസം 17നാണ് ഉത്തരവിറക്കിയത്. പ്രതിസന്ധി കാരണം പുതിയ വാഹനങ്ങള്‍ വാങ്ങരുതെന്ന് ചീഫ്‌ സെക്രട്ടറിയുടെ ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പി ജയരാജന് കാര്‍ വാങ്ങാന്‍ അനുമതി നല്‍കിയത്

തിരുവനന്തപുരം: സിപിഎം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി ജയരാജന് 35 ലക്ഷം രൂപയുടെ ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ സർക്കാർ അനുമതി. ഇതുസംബന്ധിച്ച് ഈ മാസം 17നാണ് വ്യവസായ വകുപ്പ് ഉത്തരവിറക്കിയത്. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തി ചീഫ് സെക്രട്ടറി നവംബർ 4ന് ഉത്തരവിറക്കിയിരുന്നു.

new bullet proof car for P Jayarajan  bullet proof car for P Jayarajan  bullet proof car worth 35 lakh for P Jayarajan  P Jayarajan bullet proof car  പി ജയരാജന് 35 ലക്ഷത്തിന്‍റെ ബുള്ളറ്റ് പ്രൂഫ് കാർ  ബുള്ളറ്റ് പ്രൂഫ് കാർ  പി ജയരാജന്‍  പി ജയരാജന്‍റെ ബുള്ളറ്റ് പ്രൂഫ് കാർ  സിപിഎം  ധനവകുപ്പ്  ഖാദി ബോർഡ്  വ്യവസായമന്ത്രി പി രാജീവ്  P Jayarajan  Khadi board
വ്യവസായ വകുപ്പിന്‍റ ഉത്തരവ്

പുതിയ വാഹനങ്ങൾ വാങ്ങരുത് എന്നതുൾപ്പെടെ നവംബർ 9ന് ധനവകുപ്പ് ഒരു വർഷത്തേക്ക് കൂടി സാമ്പത്തിക നിയന്ത്രണങ്ങൾ നീട്ടി ഉത്തരവിറക്കുകയും ചെയ്‌തിരുന്നു. ഇതിനിടെയാണ് ഖാദി ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിൽ പി ജയരാജന് പുതിയ കാർ വാങ്ങുന്നത്. ജയരാജന്‍റെ ശാരീരിക അവസ്ഥ കൂടി പരിഗണിച്ചാണ് 35 ലക്ഷം രൂപയുടെ കാർ വാങ്ങാൻ വ്യവസായമന്ത്രി പി രാജീവ് അനുമതി കൊടുത്തത്.

മന്ത്രിസഭ യോഗത്തിലാണ് ഈ തീരുമാനത്തിന് അംഗീകാരം നൽകിയത്. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ സർക്കാരിന്‍റെ ധൂർത്തിനെതിരെ വ്യാപക വിമർശനങ്ങളും ഉയരുന്നുണ്ട്.

Last Updated :Nov 21, 2022, 11:16 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.