കെ-റെയിൽ; 7000 പേര്‍ക്ക് വീടുകള്‍ നഷ്‌ടമാകും, 9 ആരാധനാലയങ്ങള്‍ പൊളിച്ച് മാറ്റണം

author img

By

Published : Jan 15, 2022, 7:33 PM IST

Updated : Jan 15, 2022, 7:47 PM IST

silver line project  k-rail dpr news  semi speed rail dpr out  കെ റെയിൽ ഡിപിആർ പുറത്ത് വിട്ടു  കേരള സിൽവർ ലൈൻ പദ്ധതി  ഡിപിആർ വിശദാംശങ്ങള്‍

വീടുകള്‍ നഷ്‌ടമാകുന്നവരെ പുനരധിവസിപ്പിക്കാൻ 10 ഇടങ്ങളിലായി ബഹുനില കെട്ടിടങ്ങള്‍ പണിയണമെന്നും ഡിപിആർ നിർദേശിക്കുന്നു

തിരുവനന്തപുരം: 533 കിലോമിറ്റര്‍ നീളമുള്ള കെ-റയില്‍ പാതയുടെ 3 കിലോ മീറ്റര്‍ പാലങ്ങളും 11.5 കിലോമീറ്റര്‍ തുരങ്കവുമെന്ന് ഡിപിആര്‍ വ്യക്തമാക്കുന്നു. പദ്ധതിക്കായി 293 കിലോമീറ്റര്‍ ദുരത്തില്‍ തടയണകള്‍ നിര്‍മിക്കേണ്ടി വരും. 101 കിലോമീറ്ററോളം റോഡുകള്‍ മുറിച്ചാകും പാതയുടെ നിര്‍മാണം.

11 ജില്ലകളിലാണ് പദ്ധതിക്കായി സ്ഥലമേറ്റെടുക്കേണ്ടി വരിക. പദ്ധതിയുടെ 67 ശതമാനം പഞ്ചായത്തുകളിലൂടെയും 15 ശതമാനം മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലൂടെയും 18 ശതമാനം കോര്‍പ്പറേഷനുകളുടെയും കടന്നു പോകും. പദ്ധതി നടപ്പാക്കുന്നതോടെ 1400 കുടുംബങ്ങളിലായി 7000 പേര്‍ക്ക് വീടുകള്‍ നഷ്‌ടമാകും. ഇവരെ പുനരധിവസിപ്പിക്കാനായി 10 ഇടങ്ങളിലായി ബഹുനില കെട്ടിടങ്ങള്‍ പണിയണമെന്നാണ് ഡിപിആറില്‍ പറയുന്നത്.

9 ആരാധനാലയങ്ങളാണ് പദ്ധതക്കായി പൊളിക്കണ്ടി വരിക. 3 ക്ഷേത്രങ്ങളും 5 മുസ്‌ലിം പള്ളികളും ഒരു ക്രിസ്ത്യന്‍ പള്ളിയുമാണ് പൊളിച്ചു മാറ്റേണ്ടി വരുന്നത്. ശ്രീഉജ്ജയ്‌നി മഹാകാളി അമ്മന്‍ കോവില്‍, കണ്ണൂര്‍ അര്‍പ്പന്‍തോട് ശ്രീ അരയാല്‍തറ മുത്തപ്പന്‍ കാവ്, കാസര്‍കോട് പള്ളിക്കര ശ്രീസുബ്രമണ്യ കോവില്‍ തുടങ്ങിയ അമ്പലങ്ങളാണ് പൊളിക്കേണ്ടത്.

കൊല്ലം പെന്തക്കോസ് മിഷന്‍ ചര്‍ച്ചാണ് പൊളിക്കേണ്ടി വരുന്ന ഏക ക്രിസ്ത്യന്‍ ദേവാലയം. തിരുവനന്തപുരം കണിയാപുരം ഠൗണ്‍ മസ്ജിദ്. തലക്കാട് വെങ്ങാലൂരിലെ രണ്ട് സുന്നി മസ്ജിദ്, പാവങ്ങാട് മസ്ജിദ്, ആനയിടുക്ക് ജുമാമസ്ജിദ്, കാസര്‍കോട് ഇസ്‌ലാമിയ മസ്ജിദ് എന്നിവയാണ് പൊളിക്കേണ്ടി വരുന്ന മുസ്‌ലിം ആരാധനാലയങ്ങള്‍. പൊളിക്കേണ്ടി വരുന്ന ആരാധനാലയങ്ങളുടെ ചിത്രങ്ങള്‍ സഹിതമാണ് ഡിപിആര്‍ തയാറാക്കിയിരിക്കുന്നത്.

ALSO READ പുറത്ത് വിട്ടത് തട്ടിക്കൂട്ട് ഡി.പി.ആർ, പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് ഉത്തരമില്ല: വിഡി സതീശൻ

തിരുവനന്തപുരം, നെടുമ്പാശേരി എയര്‍പോര്‍ട്ടുകളെ ബന്ധിപ്പിച്ചാകും കെറയിലിന്റെ രൂപല്‍പ്പന. കൂടാതെ കൊച്ചി മെട്രോയുമായും കെ-റയില്‍ സര്‍വീസ് ബന്ധിപ്പിക്കപ്പെടും. പദ്ധതി സംബന്ധിച്ച് ചെറിയ രീതിയിലുള്ള പാരിസ്ഥിതിക ആഘാത പഠനം മാത്രമാണ് നടന്നിട്ടുള്ളതെന്നും ഡിപിആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വനം - പരിസ്ഥി മന്ത്രിലയത്തിന്‍റെ മാനദണ്ഡ പ്രകാരം വിശദമായ പഠനം നടത്തും. പരിസ്ഥിതിക്ക് ഏറെ ദോഷമുണ്ടാകാത്ത രീയില്‍ പാരിസ്ഥിതി സൗഹാര്‍ദപരമായാകും പദ്ധതി നിര്‍മിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് 7 കാറ്റഗറികളായാണ് ഭൂമിയെ തിരിച്ചിരിക്കുന്നത്.

ഈ കാറ്റഗറി അനിസരിച്ചാകും നഷ്‌ടപരിഹാരം നിശ്ചയിക്കുക. പദ്ധതിക്കായി 10349 കെട്ടിടങ്ങളാണ് പൊളിച്ച് മാറ്റേണ്ടിവരിക. ഇതില്‍ 3930 കെട്ടിടങ്ങള്‍ വാണിജ്യ കെട്ടിടങ്ങളാണ്. 5949 ഒറ്റനില കെട്ടിടങ്ങളും 470 കെട്ടിടങ്ങള്‍ ഇരുനില കെട്ടിടങ്ങളുമാണ്.

ALSO READ കെ -റെയില്‍; ഏറ്റവും അധികം ഭൂമി ഏറ്റേടുക്കേണ്ടി വരിക കൊല്ലത്ത്

Last Updated :Jan 15, 2022, 7:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.