കെ -റെയില്‍; ഏറ്റവും അധികം ഭൂമി ഏറ്റേടുക്കേണ്ടി വരിക കൊല്ലത്ത്

author img

By

Published : Jan 15, 2022, 7:07 PM IST

silver line alignment  kerala k rail project  k-rail DPR out  കെ റെയിൽ ഡി.പി.ആർ  സിൽവർ ലൈൻ പദ്ധതി ആരോപണങ്ങള്‍  സെമി സ്‌പീഡ് ട്രെയിൻ കേരളത്തിൽ

ഡിപിആറിന്‍റെ ഒന്നാം വാല്യത്തിലെ 20-ാം പേജിലാണ് എം.എല്‍.എ മാരുമായി ചർച്ച നടത്തിയെന്ന അവകാശ വാദം

തിരുവനന്തപുരം: കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 530.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിര്‍ദിഷ്ട സെമി സ്പീഡ് സില്‍വര്‍ ലൈനിന്‍റെ റൂട്ടും ബന്ധിപ്പിക്കുന്ന സ്ഥലങ്ങളും എം.എല്‍.എ മാരുമായി ഉള്‍പ്പെടെ ചര്‍ച്ച നടത്തിയാണ് തീരുമാനിച്ചതെന്ന് ഡിപിആര്‍ തയ്യാറാക്കിയ സിസ്ട്ര. എം.എല്‍.എമാരുമായോ ജനപ്രതിനിധികളുമായോ പദ്ധതി സംബന്ധിച്ച വിശദാംശങ്ങളൊന്നും ചര്‍ച്ച ചെയ്‌തില്ലന്ന ആരോപണങ്ങള്‍ക്കിടെയാണ് ഇന്ന് പുറത്തു വിട്ട ഡി.പി.ആറില്‍ ഈ അവകാശ വാദം. ആറ് വാല്യങ്ങളായി തയ്യാറാക്കിയ ഡി.പി.ആറിന്റെ ഒന്നാം വാല്യത്തിലെ 20-ാം പേജിലാണ് ഈ അവകാശവാദം.

സംസ്ഥാന ഗവണ്‍മെന്‍റ് അംഗീകരിച്ച സാദ്ധ്യത റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സില്‍വര്‍ ലൈനിന്‍റെ റൂട്ടും ബന്ധിപ്പിക്കുന്ന സ്ഥലങ്ങളും തീരുമാനിച്ചത്. എം.എല്‍.എ മാര്‍, സര്‍ക്കാര്‍ അധികൃതര്‍, ബന്ധപ്പെട്ട സ്ഥലങ്ങളിലെ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയാണ് അലൈന്‍മെന്റും റൂട്ടും ബന്ധിപ്പിക്കുന്ന സ്ഥലങ്ങളും നിശ്ചയിച്ചത്.

ഡി.പി.ആര്‍ പറയുന്ന അലൈന്‍മെന്‍റ് ഇങ്ങനെ

തിരുവനന്തപുരം-കൊല്ലം: കൊച്ചുവേളിയിലെ നിലവിലെ പാതയ്ക്കു സമാന്തരമായി ആരംഭിച്ച് മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷന്‍വരെ അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് തുറസായ സ്ഥലങ്ങളിലൂടെ(ഗ്രീന്‍ ഫീല്‍ഡ്) കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 7 കിലോമീറ്റര്‍ മാറി കൊല്ലം എന്‍.എച്ച്-66 നു സമീപം കൊല്ലത്തെ നിര്‍ദിഷ്ട സ്റ്റേഷനിലെത്തും.

കൊല്ലം-ചെങ്ങന്നൂര്‍: കൊല്ലത്തു നിന്നും ഗ്രീന്‍ഫീല്‍ഡിലൂടെ ചെങ്ങന്നൂരിലെ നിലവിലെ റെയില്‍വേ സ്റ്റേഷനില്‍ 4.5 കിലോമീറ്റര്‍ മാറി സ്‌റ്റേറ്റ് ഹൈവേയോടു ചേര്‍ന്നായിരിക്കും നിര്‍ദ്ദിഷ്ട ചെങ്ങന്നൂര്‍ സില്‍വര്‍ ലൈന്‍ സ്‌റ്റേഷന്‍. കൊല്ലത്തു നിന്ന് ചെങ്ങന്നൂരിലേക്കുള്ള പാത കൊല്ലം-മധുര ദേശീയപതായ്ക്കും കൊല്ലം-പുനലൂര്‍ റെയില്‍പാതയ്ക്കും ദേശീയപാത 183 എയ്ക്കും കുറുകെയായിരിക്കും കടന്നു പോകുക.

ചെങ്ങന്നൂര്‍-കോട്ടയം: ചെങ്ങന്നൂരില്‍ നിന്ന് ഗ്രീന്‍ ഫീല്‍ഡിലൂടെ നിലവിലെ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 4.85 കിലോമീറ്റര്‍ മാറി സ്‌റ്റേറ്റ് ഹൈവേയ്ക്കു സമീപത്തായിരിക്കും സില്‍വര്‍ ലൈന്‍ സ്റ്റേഷന്‍.

കോട്ടയം-എറണാകുളം: കോട്ടയത്തു നിന്ന് ഗ്രീന്‍ഫീല്‍ഡിലൂടെ കാക്കനാട് ഇന്‍ഫോ പാര്‍ക്കിനു സമീപം നിലവിലെ എറണാകുളം ടൗണ്‍ റെയില്‍വേസ്റ്റേഷനില്‍ നിന്നു 10 കിലോമീറ്റര്‍ മാറിയായിരിക്കും സ്‌റ്റേഷന്‍.

എറണാകുളം-തൃശൂര്‍: കാക്കനാടു നിന്നും നിലവിലെ റെയില്‍വേ ലൈനു സമാന്തരമായി അങ്കമാലിയിലെത്തിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം സ്റ്റേഷന്‍. തുടര്‍ന്ന് നിലവിലെ റെയില്‍വേ ട്രാക്ക് മുറിച്ചു കടന്ന് ഇടത്തേക്കു തിരിഞ്ഞ് നിലിവലെ തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് 500 മീറ്റര്‍ മാത്രം മാത്രം മാറി തെക്കുവശത്തായിരിക്കും സില്‍വര്‍ ലൈന്‍ സ്റ്റേഷൻ

തൃശൂര്‍-തിരൂര്‍: തൃശൂരില്‍ നിന്ന് തിരൂരിലേക്ക് നിലവിലെ റെയില്‍വേ ലൈനു സമാന്തരമായി തൃശൂര്‍-ഗുരുവായൂര്‍ ലൈനു കുറുകെ

തിരൂര്‍-കോഴിക്കോട്: തിരൂരില്‍ നിന്ന് കോഴിക്കോട് പാതയില്‍ കല്ലായിപ്പുഴയ്ക്കു മുന്നോടിയായി ഒരു ആഴത്തിലുള്ള തുരങ്കവും ഉണ്ടായിരിക്കും

കോഴിക്കോട്-കണ്ണൂര്‍: കോഴിക്കോട് നിന്ന് നിലവിലെ റെയില്‍വേ ലൈനിനു സമാന്തരമായി കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനു എതിര്‍ വശത്ത് വലതു വശത്തായിരിക്കും സില്‍വര്‍ ലൈന്‍ സ്‌റ്റേഷന്‍

കണ്ണൂര്‍-കാസര്‍ഗോഡ്: കണ്ണൂരില്‍ നിന്നും നിലവിലെ റെയില്‍വേ ലൈനു സമാന്തരമായിട്ടായിരിക്കും കാസര്‍ഗോഡ് വരെ സില്‍വര്‍ ലൈന്‍ കടന്നു പോകുക.

ALSO READ പുറത്ത് വിട്ടത് തട്ടിക്കൂട്ട് ഡി.പി.ആർ, പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് ഉത്തരമില്ല: വിഡി സതീശൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.