25 കോടിയുടെ നമ്പര്‍ TJ 750605: ഒന്നാം സമ്മാനം തിരുവനന്തപുരം പഴവങ്ങാടിയില്‍ വിറ്റ ടിക്കറ്റിന്

author img

By

Published : Sep 18, 2022, 2:23 PM IST

Updated : Sep 18, 2022, 4:52 PM IST

Onam Bumber  Kerala Onam Bumber  Bumber Results  ഓണം ബമ്പര്‍  സംസ്ഥാന ഭാഗ്യക്കുറി  ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്

സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പര്‍ 25 കോടി രൂപ ടിജെ 750605 എന്ന തിരുവനന്തപുരം പഴവങ്ങാടിയിലുള്ള ഭഗവതി ഏജന്‍സിയുടെ കൗണ്ടറില്‍ നിന്ന വിറ്റ ടിക്കറ്റിന്, കോട്ടയം പാലയില്‍ വിറ്റ ടിജി 270912 നമ്പറിനാണ് രണ്ടാം സമ്മാനം

തിരുവനന്തപുരം: കേരളം കാത്തിരുന്ന സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പര്‍ തിരുവനന്തപുരത്ത് വിറ്റ ടിജെ 750605 നമ്പറിന്. ആറ്റിങ്ങല്‍ സ്വദേശി തങ്കരാജ് എന്ന ഏജന്‍റ്‌ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. തിരുവനന്തപുരം പഴവങ്ങാടിയിലുള്ള ഭഗവതി ഏജന്‍സിയുടെ കൗണ്ടറില്‍ നിന്നും വിറ്റ ടിക്കറ്റാണിത്.

25 കോടിയുടെ നമ്പര്‍ TJ 750605: ഒന്നാം സമ്മാനം തിരുവനന്തപുരം പഴവങ്ങാടിയില്‍ വിറ്റ ടിക്കറ്റിന്

ഇന്നലെ (സെപ്‌റ്റംബര്‍ 17) രാത്രി ഏഴ് മണിക്ക് ശേഷം വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഭാഗ്യശാലി ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളമിപ്പോള്‍. 25 കോടി രൂപയെന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനതുകയാണ് ഇത്തവണ ഓണം ബമ്പറിന് ലഭിക്കുക. നികുതിയെല്ലാം കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപ സമ്മാനാര്‍ഹന് ലഭിക്കും. ഒന്നാം സമ്മാന ജേതാവിന് 10 ശതമാനം ഏജന്‍സി കമ്മിഷനും 30 ശതമാനം നികുതിയും കിഴിച്ചാണ് ഇത്രയും തുക ലഭിക്കുക.

ടിജി 270912 നമ്പറുളള കോട്ടയം പാലയില്‍ വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. അഞ്ച് കോടി രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനങ്ങൾ യഥാക്രമം TA 29 29 22, TB 479040, TC 20 4579, TD 545669, TE 1154 79, TG 57 19 86, TH 562506, TJ 384189, TK 395507,TL 555868 എന്നീ നമ്പറുകള്‍ക്കാണ്. നാലാം സമ്മാനം ഒരു ലക്ഷം രൂപയാണ്. 41917 എന്ന നമ്പറില്‍ അവസാനിക്കുന്ന ടിക്കറ്റുകള്‍ക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും.

അഞ്ചാം സമ്മാനം 5000 രൂപയാണ്. സമ്മാനം ലഭിച്ച നമ്പറുകള്‍: 0071 0117 0130 0496 0531 0717 0835 0968 1074 1124 1235 1243 1318 1426 1885 1894 1998 2043 2174 2259 2344 2396 2435 2524 2721 2723 2766 2902 2945 3143 3163 3300 3414 3430 3450 3473 3566 3771 3849 3909 4196 4307 4403 4525 4593 4669 4810 4900 4966 4998 5165 5383 5505 5548 5763 5858 5962 6141 6154 6502 6629 6781 6817 7018 7063 7101 7371 7876 8038 8353 8355 8937 9100 9188 9289 9391 9467 9570 9572 9834.

ആറാം സമ്മാനം 3000 രൂപയാണ്. സമ്മാനം ലഭിച്ച നമ്പറുകള്‍: 0085 0260 0566 0667 0738 0746 1148 1515 1690 2133 2214 2358 2446 2528 2680 2749 2773 2979 2988 3091 3165 3212 3593 3661 3738 3896 4271 4382 4486 4762 4893 4997 5047 5530 6082 6412 6462 6858 6901 7037 7051 7537 7763 8340 8349 8546 8567 8636 8824 8862 9060 9104 9758 9880

ഇന്ന്(18.09.2022) ഉച്ചയ്‌ക്ക്‌ രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 67.50 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ഓണം ബമ്പറില്‍ അച്ചടിച്ചത്. ഇതില്‍ 94081 ടിക്കറ്റുകള്‍ ഒഴികെ മറ്റെല്ലാ ടിക്കറ്റും വിറ്റ് പോയിരുന്നു. 500 രൂപയായിരുന്നു ഓണം ബമ്പര്‍ ടിക്കറ്റിന്‍റെ വില. മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം വര്‍ധനയാണ് ഇത്തവണത്തെ സമ്മാനത്തുകയില്‍ വരുത്തിയിരുന്നത്. സമ്മാനത്തുക ഉയര്‍ത്താനുള്ള ലോട്ടറി വകുപ്പിന്‍റെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം വരെ ഒന്നാം സമ്മാനം 12 കോടി രൂപയും ടിക്കറ്റ് വില 300 രൂപയുമായിരുന്നു.

Last Updated :Sep 18, 2022, 4:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.