Vellayani Lake| പുതുമുഖമായി വെള്ളായണിക്കായല്‍; സര്‍ക്കാരില്‍ നിന്ന് വൻ സഹായം

author img

By

Published : Nov 24, 2021, 7:40 AM IST

Vellayani Lake Renovation  Vellayani backwaters  Administrative sanction  റോഷി അഗസ്റ്റിന്‍  Roshy Augustine  വിനോദ സഞ്ചാരം  Tourism  വെള്ളായണി കായല്‍ നവീകരണം  സംസ്ഥാന സർക്കാരിൽ നിന്നും ഭരണാനുമതി  തിരുവനന്തപുരം വാർത്ത  trivandrum news

കായലിന്‍റെ ആഴം കൂട്ടുന്നതിനും കൈത്തോടുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും കായലുമായി ബന്ധപ്പെട്ടുള്ള വിനോദ സഞ്ചാരം (Kerala Tourism) വികസിപ്പിക്കുന്നതിനുമാണ് പദ്ധതി (Vellayani Lake Renovation) ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ (Kerala Government).

തിരുവനന്തപുരം: വെള്ളായണി കായല്‍ നവീകരണത്തിന് (Vellayani Lake Renovation) സംസ്ഥാന സർക്കാരിൽ നിന്നും 96.5 കോടി രൂപയുടെ ഭരണാനുമതി (Administrative sanction of rs. 96.5 crore) ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍(Kerala Government). കായലിന്‍റെ ആഴം കൂട്ടുന്നതിനും കൈത്തോടുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും കായലുമായി ബന്ധപ്പെട്ടുള്ള വിനോദ സഞ്ചാരം (Kerala Tourism) വികസിപ്പിക്കുന്നതിനുമാണ് തുക അനുവദിച്ചിരിക്കുന്നത്.

അടിഞ്ഞു കൂടിയിരിക്കുന്ന ചെളി നീക്കം ചെയ്തു ആഴം കൂട്ടും. കായലിന്‍റെ ഇരുവശങ്ങളിലും ഭിത്തി ഇടിയുന്നതു തടയാനും കരിങ്കല്‍ ഭിത്തി കെട്ടാനും നടപടി സ്വീകരിക്കും. കാക്കാമൂലയിലും വവ്വാമൂലയിലും വേര്‍പിരിയുന്ന കായല്‍ ബന്ധിപ്പിക്കും. വെള്ളായണി കായലിന്‍റെ പ്രധാന സ്രോതസുകളായ 64 കൈത്തോടുകളും കണ്ടെത്തി പുനരുജ്ജീവിപ്പിക്കാനും പദ്ധതിയുണ്ട്.

ALSO READ:Mullaperiyar Dam Opens | മുല്ലപ്പെരിയാർ ഡാമിന്‍റെ ഏഴ് ഷട്ടറുകൾ തുറന്നു ; പെരിയാർ കരകളിൽ ജാഗ്രതാനിർദേശം

കായലിലെ ജലം മാലിന്യമുക്തമാക്കാനും തുക നീക്കിവച്ചിട്ടുണ്ട്. കന്നുകാലിച്ചാല്‍- പള്ളിച്ചല്‍ തോട് തുടങ്ങുന്ന ഭാഗത്ത് ലോക് കം ഷട്ടര്‍ സ്ഥാപിക്കും. കൂടുതല്‍ കയ്യേറ്റങ്ങള്‍ ഒഴിവാക്കുന്നതിന് റവന്യൂ വകുപ്പ് ഇടപെട്ട് കായലിന്‍റെ അതിരുകള്‍ കൃത്യമായി നിര്‍വചിക്കാനും നടപടി സ്വീകരിക്കും.

ഇരുവശങ്ങളും മോടി പിടിപ്പിച്ച് ഭംഗിയാക്കി വോക്ക് വേയും സൈക്കിൾ ട്രാക്കും നിര്‍മിക്കും. ദിവസേന 25000 വിനോദ സഞ്ചാരികളെ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ ഒരുക്കാനാണ് പദ്ധതിയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.