'സില്‍വര്‍ ലൈന്‍ പദ്ധതി മരവിപ്പിച്ചിട്ടില്ല'; പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കെ റെയിൽ

author img

By

Published : Jun 23, 2022, 7:18 PM IST

k rail on silver line project  silver line project debate programme  k rail md v ajith kumar  സില്‍വര്‍ ലൈന്‍ പദ്ധതി മരവിപ്പിച്ചിട്ടില്ല  സിൽവർ ലൈൻ കെ റെയിൽ  കെ റെയിൽ എംഡി വി അജിത് കുമാർ

പൊതുജനങ്ങള്‍ക്കായി സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ ജനസമക്ഷം സംവാദ പരിപാടിയിലാണ് സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ചിട്ടില്ലെന്ന് കെ റെയില്‍ ഡെവലപ്പ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ് വ്യക്തമാക്കിയത്.

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി മരവിപ്പിച്ചിട്ടില്ലെന്ന് കെ റെയിൽ ഡെവലപ്പ്മെന്‍റ് കോര്‍പറേഷന്‍. പൊതുജനങ്ങള്‍ക്കായി സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ ജനസമക്ഷം സംവാദ പരിപാടിയിലാണ് സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ചിട്ടില്ലെന്ന് കെ റെയില്‍ ഡെവലപ്പ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ് വ്യക്തമാക്കിയത്. പദ്ധതി മരവിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് കെ റെയില്‍ മാനേജിങ് ഡയറക്‌ടര്‍ വി.അജിത് കുമാര്‍ പറഞ്ഞു.

'പദ്ധതിയുമായി മുന്നോട്ട് പോകും. ഇപ്പോള്‍ പാരിസ്ഥിതികാഘാത പഠനം നടക്കുകയാണ്. സര്‍വേയുടെ ഭാഗമായി കല്ലിട്ട സ്ഥലങ്ങളില്‍ സാമൂഹികാഘാത പഠനവും നടക്കുകയാണ്. ഇതിനുശേഷം ജിയോ ടാഗ് ഇട്ട മേഖലകളില്‍ പഠനം നടത്തുമെന്നും അജിത് കുമാര്‍ പറഞ്ഞു'.

നേരത്തെ ലഭിച്ച മെയില്‍ വഴിയുള്ള ചോദ്യങ്ങള്‍ക്കും ലൈവായി വന്ന ചോദ്യങ്ങള്‍ക്കുമാണ് കെ റെയില്‍ മറുപടി പറഞ്ഞത്. എന്നാല്‍ നേരത്തെ തയാറാക്കിയ ഉത്തരങ്ങള്‍ പറയാന്‍ കഴിയുന്ന ചോദ്യങ്ങള്‍ മാത്രം തെരഞ്ഞെടുത്താണ് സംവാദം മുന്നോട്ട് പോയത്. സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ചും പദ്ധതിക്ക് സ്ഥലം ഏറ്റെടുത്ത ശേഷമുള്ള ബഫര്‍ സോണ്‍ സംബന്ധിച്ചുമുള്ള ചോദ്യങ്ങൾ കമന്‍റുകളായി വന്നെങ്കിലും അവയൊന്നും പരിഗണിച്ചില്ല.

സിസ്ട്ര പ്രോജക്‌ട് ഡയറക്‌ടര്‍ എം.സ്വയംഭൂലിംഗം, സെക്ഷന്‍ എഞ്ചിനീയര്‍ പ്രശാന്ത് സുബ്രമണ്യന്‍ എന്നിവരാണ് സംവാദത്തില്‍ പങ്കെടുത്തത്. കെ റെയില്‍ സംബന്ധിച്ച വിശദമായ വിവരണത്തോടെയാണ് സംവാദം ആരംഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.