ദുരന്തമേഖലകളിലെ രക്ഷാപ്രവർത്തനം, കേരള ഫയർ ആൻഡ് റെസ്ക്യു പ്രദർശന സ്റ്റാൾ എൻ്റെ കേരളം പ്രദർശന വിപണന മേളയില്‍

author img

By

Published : May 26, 2023, 12:14 PM IST

fire force stall in ente kerala science exhibition  fire force stall ente kerala science exhibition  ente kerala science exhibition  ente keralam  science exhibition  exhibition ente keralam  എൻ്റെ കേരളം  എൻ്റെ കേരളം പ്രദർശന വിപണന മേള  കേരള ഫയർ ആൻഡ് റെസ്ക്യു പ്രദർശന സ്റ്റാൾ  അഗ്നിശമന സേന സ്റ്റാൾ എൻ്റെ കേരളം എക്‌സിബിഷൻ

എൻ്റെ കേരളം പ്രദർശന വിപണന മേളയിലെ അഗ്നിശമന സേനയുടെ പ്രദർശന സ്റ്റാൾ. അപകടം ഉണ്ടാകുമ്പോൾ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ, ഫസ്റ്റ് എയ്‌ഡ് തുടങ്ങി നിരവധി വിഷയങ്ങളിൽ ബോധവത്കരണം നടത്തി.

കൗതുകമുണർത്തി കേരള ഫയർ ആൻഡ് റെസ്ക്യു പ്രദർശന സ്റ്റാൾ

തിരുവനന്തപുരം : 'എൻ്റെ കേരളം പ്രദർശന വിപണന മേള'യിൽ അറിവും കൗതുകവുമുണർത്തി കേരള ഫയർ ആൻഡ് റെസ്ക്യുവിൻ്റെ പ്രദർശന സ്റ്റാൾ. അഞ്ച് വർഷങ്ങൾക്ക് മുൻപ് പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ നടത്തിയ രക്ഷാപ്രവർത്തനത്തിൻ്റെ ചിത്രങ്ങളിലൂടെയാണ് സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികത്തിൻ്റെ ഭാഗമായി കനകക്കുന്നിൽ നടക്കുന്ന 'എൻ്റെ കേരളം പ്രദർശന വിപണന മേള'യിൽ കേരള ഫയർ ആൻഡ് റെസ്ക്യുവിൻ്റെ പ്രദർശന സ്റ്റാൾ ആരംഭിക്കുന്നത്.

ദുരന്തമേഖലകളിൽ അഗ്നിശമന സേന രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, അവയുടെ ഉപയോഗം, പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ, ഒരു അപകടം ഉണ്ടാകുമ്പോൾ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ, ഫസ്റ്റ് എയ്‌ഡിനെക്കുറിച്ചുള്ള ബോധവത്ക്കരണം ഇങ്ങനെ ജനങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട അറിവുകളാൽ സമ്പന്നമാണ് ഈ പ്രദർശന സ്റ്റാൾ.

പാറശാല ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ഓഫിസർ സുരേഷ് കുമാറാണ് ജനങ്ങൾക്ക് കാര്യങ്ങൾ വിശദീകരിച്ചു നൽകുന്നത്. അഗ്നിശമന സേന ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന യന്ത്രങ്ങളും സുരക്ഷ സാമഗ്രികളും പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനത്തിലൊരുക്കിയിരുന്നു. വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ വാഹനം വെട്ടിപ്പൊളിച്ച് ആളെ രക്ഷപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഹൈഡ്രോളിക് പവര്‍ കട്ടര്‍, അലുമിനിയം സ്യൂട്ട്ഫയര്‍, ജാക്കറ്റ്, മാനുവല്‍ പവര്‍ യൂണിറ്റ്, ഫയര്‍ എഞ്ചിൻ എത്താന്‍ പറ്റാത്ത സ്ഥലങ്ങളില്‍ തീയണക്കാന്‍ മറ്റ് ജല സ്രോതസുകളിൽ നിന്ന് നേരിട്ട് വെള്ളമെടുക്കാൻ കഴിയുന്ന ഫ്ളോട്ടിങ് പമ്പ്, ഫോള്‍ഡിങ് സ്ട്രക്‌ചര്‍, ഫയര്‍മാന്‍ ആക്‌സ്, കിണറുകളില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഫുള്‍ബോഡി ഹാര്‍നസ്, ഡൈവിങ് സ്യൂട്ട്, മണ്ണിനടിയില്‍ ജീവനോടെ കുടുങ്ങിക്കിടക്കുന്ന ആളുകളെ കണ്ടത്തൊന്‍ ഉപയോഗിക്കുന്ന സജ്ജീവന ആക്‌സലൈറ്റ് തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ പൊതുജനങ്ങൾക്ക് സുരേഷ് കുമാർ പരിചയപ്പെടുത്തി.

ഒരു അപകടം നടക്കുമ്പോൾ നൽകേണ്ട പ്രഥമ ചികിത്സയെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായി. സി പി ആർ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പൊള്ളൽ ഏൽക്കുമ്പോൾ, വെള്ളത്തിൽ വീണ ഒരാൾക്ക് നൽകേണ്ട പ്രഥമ ചികിത്സ എന്നിവയെ കുറിച്ച് ജനങ്ങൾക്ക് ഉദ്യോഗസ്ഥർ ബോധവത്കരണം നൽകി. 2018- 19 വർഷങ്ങളിലെ പ്രളയ കാലത്ത് അഗ്നിശമന സേന നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ ചിത്രങ്ങളും മേളയിൽ കൗതുകമായി. പാറശാല, ചാക്ക, ചെങ്കൽച്ചൂള എന്നീ ഫയർ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരാണ് മേളയിലെത്തുന്ന ജനങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം നൽകിയതും ബോധവത്കരണം നടത്തിയതും.

അങ്ങനെ കൗതുക കാഴ്‌ചകൾ കണ്ട് പുറത്തേക്ക് നടക്കുമ്പോൾ കാണാം തുമ്പ കിൻഫ്ര പാർക്കിലുണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്‌ടമായ ചാക്ക യൂണിറ്റിലെ ഫയർമാൻ ജെഎസ് രഞ്ജിത്തിൻ്റെ ചിത്രം. ദുരന്തമുഖത്ത് സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അഗ്നിശമനസേന ഉദ്യോഗസ്ഥർ നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾ എത്രമാത്രം ഭീകരമാണെന്ന് ഈ ചിത്രം പറയാതെ പറയുന്നു.

Also read : എന്‍റെ കേരളം പ്രദര്‍ശന വിപണന മേള: ശാസ്‌ത്രകൗതുകം ഉണര്‍ത്താന്‍ കാരവാൻ കറക്കം ഇനി തലസ്ഥാനത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.