Adoption Row| ഷിജുഖാനെതിരെയുള്ള പാര്‍ട്ടി നടപടി വിശദീകരിച്ച് ആനാവൂര്‍ നാഗപ്പൻ

author img

By

Published : Nov 25, 2021, 10:29 AM IST

Anupama Adoption Row  ശിശുക്ഷേമ സമിതി  KSCCW  Anavoor Nagappan  ആനാവൂര്‍ നാഗപ്പന്‍  സിപിഎം ജില്ലാസെക്രട്ടറി  Shiju Khan  ഷിജുഖാൻ  ദത്ത് വിവാദം  അനുപമ കേസ്

ശിശുക്ഷേമ സമിതിക്ക് (KSCCW Shiju Khan) എന്തെങ്കിലും വീഴ്ചയുണ്ടായെന്ന് കോടതി പറഞ്ഞോ? പാര്‍ട്ടിക്ക് (CPM Thiruvananthapuram) ഇതില്‍ അഭിപ്രായം പറയേണ്ട കാര്യമില്ല. ആരോപണങ്ങളുടെ (Adoption Row) പേരില്‍ സ്വീകരിക്കേണ്ട നടപടിയെന്ത്? സിപിഎം ജില്ല സെക്രട്ടറി വിശദീകരിക്കുന്നു

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ (Adoption Row) ശിശുക്ഷേമ സമിതിക്ക് (KSCCW Shiju Khan) വീഴ്ച വന്നിട്ടില്ലെന്ന് സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ (Anavoor Nagappan). സമിതി ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഷിജുഖാനെതിരെ ഒരു നടപടിയും സ്വീകരിക്കുന്നത് പാര്‍ട്ടി (CPM Thiruvananthapuram) ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ ശിശുക്ഷേമ സമിതിക്ക് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. കുഞ്ഞിനെ ദത്ത് നല്‍കുന്നത് സംബന്ധിച്ച് ഒരു പരാതിയും ശിശുക്ഷേമ സമിതിക്ക് ലഭിച്ചിട്ടില്ല. ആരെങ്കിലും തന്‍റെ കുഞ്ഞാണെന്ന് അവകാശപ്പെട്ട് വന്നാല്‍ നിയപരമായ കാര്യങ്ങളേ ശിശുക്ഷേമ സമിതിക്ക് ചെയ്യാന്‍ കഴിയൂ. ദത്ത് നടപടി ക്രമങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ ശിശുക്ഷേമ സമിതിക്ക് അധികാരമില്ല.

ശിശുക്ഷേമ സമിതിക്ക് വീഴ്ച വന്നുവെന്ന് കോടതി പറഞ്ഞിട്ടില്ല. വീഴ്ചയുണ്ടായെന്ന് പാര്‍ട്ടിയല്ല, കോടതിയാണ് പറയേണ്ടത്. എന്നാല്‍ ഇന്നലത്തെ വിധിയില്‍ ശിശുക്ഷേമ സമിതിയെ സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല. ആരോപണങ്ങളുടെ പേരില്‍ നടപടി എടുക്കാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല. തെറ്റ് ചെയ്തുവെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടി ഉറപ്പായും നടപടിയെടുക്കുമെന്നും ആനാവൂര്‍ പറഞ്ഞു.

READ MORE: കരുതലോടെ അനുപമ; തുടര്‍ സമരത്തെക്കുറിച്ചറിയാം

വിഷയത്തില്‍ മാധ്യങ്ങള്‍ പുകമറ സൃഷ്ടിക്കുകയാണ്. ശിശുക്ഷേ സമിതിക്ക് ദത്ത് ലൈസന്‍സ് നല്‍കാന്‍ അനുമതിയില്ലെന്ന് വാര്‍ത്ത വന്നു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞിട്ടും മാധ്യമങ്ങള്‍ വാര്‍ത്ത തിരുത്തിയില്ല. 'കുട്ടികടത്ത്' എന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. അതടിസ്ഥാനത്തില്‍ നടപടിയെടുത്തിരുന്നെങ്കില്‍ പാര്‍ട്ടിക്ക് തെറ്റു പറ്റിയേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ദത്ത് വിവാദം സംബന്ധിച്ച് വനിതാ ശിശുവികസന ഡയറക്ടര്‍ ടി.വി അനുപമ നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച് പുറത്തു വരുന്നത് മാധ്യമ വാര്‍ത്തകള്‍ മാത്രമാണെന്നും ആനാവൂർ പറഞ്ഞു. ഈ റിപ്പോര്‍ട്ട് രഹസ്യ രേഖയല്ല. അതിലെ വിശദാംശങ്ങള്‍ പുറത്തു വരട്ടെ. ശിശു ക്ഷേമ സമിതി എന്തെല്ലാം തെറ്റ് ചെയ്തിട്ടുണ്ട് എന്ന് ചൂണ്ടികാണിക്കട്ടെ. അത് പരിശോധിച്ച ശേഷം നടപടി ആലോചിക്കാം. അല്ലാതെ ആരെങ്കിലും പറഞ്ഞത് കൊണ്ടോ സമരം ചെയ്തത് കൊണ്ടോ ആര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി തയാറാല്ല. അമ്മക്ക് കുഞ്ഞിനെ കിട്ടണം, അത് കുഞ്ഞിന്‍റെയും അമ്മയുടെയും അവകാശമാണ്. അത് തന്നെയാണ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റഎയും നിലപാട്. അതിന്‍റെ ഭാഗമായി തന്നെ ആണ് നടപടിക്രമങ്ങള്‍ വേഗത്തില്‍ ആക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.