ശബ്‌ദമലിനീകരണം ഗൗരവതരം; ബോധവത്കരണം അനിവാര്യമെന്ന് മുഖ്യമന്ത്രി

author img

By

Published : Aug 23, 2019, 7:17 PM IST

ദിനംതോറും അപകടകരമായ രീതിയിലാണ് ശബ്ദമലിനീകരണ തോത് കൂടുന്നത്. കുഞ്ഞുങ്ങളെയാണ് ഇതിന്‍റെ ആഘാതം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.

തിരുവനന്തപുരം: ശബ്‌ദമലിനീകരണം കുറയ്ക്കുന്നതിന് വിപുലമായ ബോധവത്കരണം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബ്‌ദമലിനീകരണത്തിന്‍റെ തോത് കുറയ്ക്കുന്നതിന് സ്വീകരിക്കാന്‍ കഴിയുന്ന നടപടികളെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദിനംതോറും അപകടകരമായ രീതിയിലാണ് ശബ്‌ദമലിനീകരണത്തിന്‍റെ തോത് ഉയരുന്നത്. കുഞ്ഞുങ്ങളെയാണ് ഇതിന്‍റെ ആഘാതം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ബോധവത്കരണം നല്‍കേണ്ടത് അനിവാര്യമാണ്. കൂടാതെ നിയമവശത്തിലൂടെയും ശബ്‌ദമലിനീകരണത്തെ നേരിടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബ്‌ദമലിനീകരണത്തെക്കുറിച്ച് തിരുവനന്തപുരം നിഷില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശബ്‌ദമലിനീകരണം ഉണ്ടാക്കുന്ന സാമൂഹിക, ആരോഗ്യ, മാനസിക പ്രശ്‌നങ്ങളക്കുറിച്ച് സെമിനാറില്‍ മാര്‍ഗരേഖ ആവിഷ്‌കരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്ന സാഹചര്യത്തില്‍ വിഷയത്തെ ഗൗരവമായി കാണുമെന്നും ഇതില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഐഎംഎയുടെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

Intro:Body:

ശബദമലിനീകരണം കുറയ്ക്കുന്നതിന് ് വിപുലമായ ബോധവത്കരണം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ശബദമലിനീകരണത്തിന്‍രെ തോത് കുറയ്ക്കുന്നതിന്  എന്തു നടപടി സ്വീകരിക്കാന്‍ കഴിയും എന്നതിനെ കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപായകരമായ രീതിയിലാണ് ശബ്ദമലിനീകരണ തോത് കൂടുന്നത്. കുഞ്ഞുങ്ങളാണ് ഇതിന്റെ ആഘാതം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങുന്നത്. അതുകൊണ്ട് തന്നെ നല്ല രീതിയിലുള്ള ബോധവത്കരണം ആവശ്യമാണ്. നിയമവശത്തിലൂടെയും ശബ്ദമലിനീകരണത്തെ നേരിടേണ്ടതുണ്ടെന്നും മുഖ്യമന്തരി പറഞ്ഞു.ശബ്ദമലിനീകരണത്തെക്കുറിച്ച് ഐ.എം.എ തിരുവനന്തപുരം നിഷില്‍ സംഘടിപ്പിച്ച ആഗോള സെമിനാര്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശബ്ദമലിനീകരണം ഉണ്ടാക്കുന്ന സാമൂഹിക, ആരോഗ്യ, മാനസിക പ്രശ്‌നങ്ങളക്കുറിച്ച് സെമിനാറില്‍ ഒരു മാര്‍ഗ രേഖ ആവിഷ്‌കരിക്കണമെന്നും റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍ക്കുന്ന സാഹചര്യത്തില്‍ ഗൗരവപരമായി വിഷയത്തെ കാണുമെന്നും ഇതില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കുമെന്നും മുഖ്യമന്തരി വ്യക്തമാക്കി.


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.