Reshma Mariyam Roy Wedding: ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ് രേഷ്മ മറിയം റോയ് വിവാഹിതയാകുന്നു

author img

By

Published : Nov 29, 2021, 7:27 PM IST

Reshma Mariyam Roy Gets marriage  Young Panchayath President wedding  Aruvapalam Panchayat  Vargees Baby  ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ്  രേഷ്മ മറിയം റോയ് വിവാഹിതയാകുന്നു  വര്‍ഗീസ് ബേബി

അരുവാപ്പാലം പഞ്ചായത്ത് പ്രസിഡന്‍റാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്‍റെ തലേദിവസമാണ് രേഷ്മയ്ക്ക് 21 വയസ് പൂര്‍ത്തിയായത്. കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വര്‍ഗീസ് ബേബിയാണ് വരന്‍.

പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ് രേഷ്മ മറിയം റോയ് വിവാഹിതയാകുന്നു. പത്തനംതിട്ട അരുവാപ്പാലം പഞ്ചായത്ത് പ്രസിഡന്‍റാണ് 22 കാരിയായ രേഷ്മ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്‍റെ തലേദിവസമാണ് രേഷ്മയ്ക്ക് 21 വയസ് പൂര്‍ത്തിയായത്.

ഇത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വര്‍ഗീസ് ബേബിയാണ് വരന്‍.

Also Read: രേഷ്‌മ മറിയം റോയ് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്

കോന്നി ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയി ടി മാത്യുവിന്‍റെയും മിനി റോയിയുടെയും മകളാണ് രേഷ്മ. കോന്നി അരുവാപ്പുലം പാര്‍ലി വടക്കേതില്‍ പി.എം ബേബിയുടെയും സാറാമ്മ ബേബിയുടെയും മകനാണ് വര്‍ഗീസ് ബേബി. സി.പി.എം കോന്നി ഏരിയ കമ്മിറ്റിയംഗവുമാണ് വ‍​ര്‍​ഗീസ് ബേബി.

ഡിസംബ‍ര്‍ 26 ന് വൈകിട്ട് 4ന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചാണ് വിവാഹം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.