നിലയ്ക്കൽ-പമ്പ സൗജന്യ വാഹന സൗകര്യം ഒരുക്കാൻ വിശ്വ ഹിന്ദു പരിഷത്ത്; ജില്ലാ കലക്‌ടർക്ക്‌ നിവേദനം നൽകി

author img

By

Published : Nov 22, 2022, 4:45 PM IST

Vishwa Hindu Parishad  വിശ്വ ഹിന്ദു പരിഷത്ത്  നിലയ്ക്കൽ പമ്പ സൗജന്യ വാഹന സൗകര്യം  Nilakkal Pamba free vehicle facility  ജില്ലാ കലക്‌ടർക്ക്‌ നിവേദനം നൽകി  അയ്യപ്പ ഭക്തൻമാർക്ക് സൗജന്യ വാഹന സൗകര്യം  കെഎസ്ആര്‍ടിസി സ്പെഷ്യൽ  പത്തനംതിട്ട ജില്ലാ കലക്‌ടർ  ദിവ്യ എസ് അയ്യർ  ശബരിമല  ശബരിമല തീർത്ഥാടനം  ശബരിമല സൗജന്യ വാഹന സൗകര്യം  sabarimala  sabarimala pilgimage  sabarimala travel facility

അയ്യപ്പ ഭക്തന്മാരിൽ നിന്ന് അധിക നിരക്ക് ഈടാക്കി ചൂഷണം ചെയ്യുന്ന കെഎസ്ആര്‍ടിസി സ്പെഷ്യൽ സർവീസിന് പകരമായി നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും തിരിച്ചും കൊണ്ടുവരാൻ 20 വാഹനങ്ങൾ ഉപയോഗിക്കാൻ അനുവാദം നൽകണമെന്ന ആവശ്യമാണ് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം മുന്നോട്ട് വച്ചിട്ടുള്ളത്.

പത്തനംതിട്ട: നിലയ്ക്കൽ-പമ്പ സൗജന്യ വാഹന സൗകര്യം ഒരുക്കാൻ തയാറാണെന്ന് വിശ്വ ഹിന്ദു പരിഷത്ത്. അയ്യപ്പ ഭക്തന്മാരിൽ നിന്ന് അധിക നിരക്ക് ഈടാക്കി ചൂഷണം ചെയ്യുന്ന കെഎസ്ആര്‍ടിസി സ്പെഷ്യൽ സർവീസിന് പകരമായി സാമ്പത്തിക പ്രയാസമുള്ള അയ്യപ്പ ഭക്തൻമാരെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും തിരിച്ചും കൊണ്ടുവരാൻ 20 വാഹനങ്ങൾ ഉപയോഗിക്കാൻ അനുവാദം നൽകണമെന്ന ആവശ്യമാണ് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം മുന്നോട്ട് വച്ചിട്ടുള്ളത്.

അമിത ചാർജ് ഈടാക്കി പമ്പ-നിലയ്ക്കൽ റൂട്ട് കുത്തകവത്‌ക്കരിച്ച സർക്കാർ നടപടിക്കെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്ന സഹചര്യത്തിലാണ് വി.എച്ച്.പിയുടെ നീക്കം. തീർത്തും സൗജന്യമായി നടപ്പാക്കുന്ന ഈ സേവന പ്രവർത്തനത്തിനുവേണ്ട അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ വിജി തമ്പിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ കലക്‌ടർ ഡോ. ദിവ്യ എസ് അയ്യർക്ക് നിവേദനം നൽകി.

സർക്കാർ വകുപ്പുകൾ അനുവാദം തന്നാൽ ഉടൻ തന്നെ ഇരുപത് ടെമ്പോ ട്രാവലറുകൾ ഈ സൗജന്യ യാത്ര പദ്ധതിക്കു വേണ്ടി തയാറാക്കി നിരത്തിലിറക്കുമെന്നും വി.എച്ച്.പി അറിയിച്ചു. ദേവസ്വം ബോർഡിനും ശബരിമല സ്പെഷ്യൽ കമ്മിഷണർക്കും സമാന ആവശ്യം ഉന്നയിച്ച് നിവേദനം നൽകുന്നുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

ALSO READ: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് മടങ്ങാന്‍ ആവശ്യത്തിന് ട്രെയിനുകളില്ലെന്ന് പരാതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.