Unni Mukundan: അയ്യപ്പഭക്തി ഗാനവുമായി ഉണ്ണിമുകുന്ദൻ ശബരിമലയിൽ

author img

By

Published : Nov 28, 2021, 7:08 AM IST

Unni Mukundan sabarimala  Meppadiyan movie  Meppadiyan songs  Unni Mukundan Meppadiyan  ഉണ്ണി മുകുന്ദന്‍  മേപ്പടിയാൻ  ഉണ്ണി മുകുന്ദന്‍ ശബരിമല

ഉണ്ണി മുകുന്ദൻ ആലപിച്ച മേപ്പടിയാൻ എന്ന ചിത്രത്തിലെ ഗാനത്തിന്‍റെ പ്രകാശനമാണ് ശബരിമല സന്നിധാനത്ത് നടന്നത്. ചിത്രത്തിന്‍റെ നിർമാണവും ഉണ്ണി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

പത്തനംതിട്ട: ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മിച്ച്‌ നായകനായി അഭിനയിക്കുന്ന 'മേപ്പടിയാന്‍' എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്‍ തന്നെ പാടിയ അയ്യപ്പഭക്തി ഗാനത്തിന്‍റെ പ്രകാശനം ശബരിമല സന്നിധാനത്ത് കൊടിമരച്ചുവട്ടില്‍ നടന്നു. നടന്‍ രാഹുല്‍ മാധവ്, ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര്‍ക്ക്‌ നല്‍കി ഗാനത്തിന്‍റെ പ്രകാശന കർമ്മം നിർവഹിച്ചു.

ക്ഷേത്ര മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരി, ഉണ്ണി മുകുന്ദന്‍, ചിത്രത്തിന്‍റെ സംവിധായകന്‍ വിഷ്ണു മോഹന്‍, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി കൃഷ്ണകുമാർ വാരിയര്‍, സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ എസ്‌ പി പ്രേംകുമാര്‍, ദേവസ്വം പി ആര്‍ സുനില്‍ അരുമാനൂര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

  • " class="align-text-top noRightClick twitterSection" data="">

നവാഗതനായ വിഷ്‌ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മേപ്പടിയാനിൽ വിനായക് ശശികുമാർ എഴുതിയ അയ്യപ്പ ഗാനമാണ് ഉണ്ണി മുകുന്ദൻ പാടിയത്. രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീത സംവിധാനം നിർവഹിച്ചത്. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രം ജനുവരിയിൽ തിയേറ്ററുകളിലെത്തും.

ALSO READ: വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ 5919 ടണ്‍ അവശ്യസാധനങ്ങള്‍ ; മൊബൈല്‍ ഔട്ട്‌ലറ്റുകള്‍ ജില്ലകളിലേക്ക്

വീണ്ടും ശബരിമല ദര്‍ശനം നടത്തുവാന്‍ സാധിച്ച സന്തോഷം ഉണ്ണി മുകുന്ദന്‍ ഫേസ് ബുക്കിലൂടെ പങ്കു വച്ചു. കൊവിഡിന് ശേഷം വീണ്ടും ശബരിമല ദര്‍ശനം നടത്താനും അയ്യനെ കണ്ട് അനുഗ്രഹം വാങ്ങാനും കഴിഞ്ഞു. സന്നിധാനം വീണ്ടും ഭക്തജനസാന്ദ്രമായി കണ്ടതില്‍ സന്തോഷം തോന്നിയെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.