ശബരിമലയില്‍ പഴുതടച്ച സുരക്ഷ: ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിച്ച് പൊലീസ്

ശബരിമലയില്‍ പഴുതടച്ച സുരക്ഷ: ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിച്ച് പൊലീസ്
പാണ്ടിത്താവളത്തിൽ നിന്ന് ഉയർന്ന് പൊങ്ങിയ ഡ്രോൺ ശബരിമലയുടെ വനഭാഗങ്ങൾ ഉൾപ്പെടെ കാമറയിൽ പകർത്തി. 120 മീറ്റർ ഉയരത്തിൽ പറന്ന് 900 മീറ്റർ അകലെ വരെയുള്ള ദൃശ്യങ്ങൾ ലഭ്യമാക്കിയതായി പൊലീസ് അറിയിച്ചു.
പത്തനംതിട്ട: ശബരിമലയിലും പരിസരത്തും സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണ പറത്തൽ നടത്തി. പമ്പ, നിലയ്ക്കൽ, പാണ്ടിത്താവളം, സന്നിധാന പരിസരം എന്നിവിടങ്ങളിലാണ് ഡ്രോൺ ഉപയോഗിച്ച് പൊലീസ് നിരീക്ഷണം നടത്തിയത്. പാണ്ടിത്താവളത്തിൽ നിന്ന് ഉയർന്ന് പൊങ്ങിയ ഡ്രോൺ വനഭാഗങ്ങൾ ഉൾപ്പെടെ കാമറയിൽ പകർത്തി.
120 മീറ്റർ ഉയരത്തിൽ പറന്ന് 900 മീറ്റർ അകലെ വരെയുള്ള ദൃശ്യങ്ങൾ ലഭ്യമാക്കിയതായി പൊലീസ് അറിയിച്ചു. സംശയാസ്‌പദമായ കാര്യങ്ങളുണ്ടോ എന്നറിയാനാണ് വനഭാഗങ്ങളിൽ ഉൾപ്പെടെ ആകാശനിരീക്ഷണം നടത്തിയതെന്ന് സന്നിധാനം സ്പെഷ്യൽ ഓഫീസർ കെ ഹരിശ്ചന്ദ്ര നായിക് പറഞ്ഞു. സന്നിധാനത്തിന്‍റെ പുറത്തുള്ള പ്രദേശങ്ങളാണ് കൂടുതൽ നിരീക്ഷണ വിധേയമാക്കിയത്.
