Sabarimala Pilgrimage | കാലാവസ്ഥ അനുകൂലം ; ശബരിമലയില്‍ തീര്‍ഥാടകത്തിരക്ക്

author img

By

Published : Nov 23, 2021, 5:41 PM IST

Sabarimala news  makaravilak pilgrimage  sabarimala pilgrims  sabarimala shrine  ശബരിമല തീർഥാടനം  ശബരിമല വാർത്തകൾ  ശബരിമലയിൽ തീർഥാടകർ എത്തുന്നു  പത്തനംതിട്ടയിൽ കാലാവസ്ഥ അനുകൂലം  മണ്ഡല-മകരവിളക്ക് തീര്‍ഥാടനം  വെർച്വൽ ക്യൂ വഴി പ്രവേശനം  ശബരിമലയിൽ സ്പോട്ട് ബുക്കിങ്  spot booking in sabarimala  virtual queue in sabarimala

Sabarimala Mandala Makaravilakku Festival | തിങ്കളാഴ്‌ച വരെയുള്ള കണക്കനുസരിച്ച് വെര്‍ച്വല്‍ ക്യൂ വഴി മാത്രം 69,855 തീര്‍ഥാടകര്‍ ശബരിമലയിൽ ദർശനം നടത്തി

പത്തനംതിട്ട : മണ്ഡല-മകരവിളക്ക് തീര്‍ഥാടനം(mandala-makaravilak pilgrimage) ഒരാഴ്‌ച പിന്നിടുമ്പോൾ ശബരിമലയിലെത്തിയത് 73,000ത്തോളം തീര്‍ഥാടകര്‍. തിങ്കളാഴ്‌ച വരെയുള്ള കണക്കനുസരിച്ച് വെര്‍ച്വല്‍ ക്യൂ വഴി മാത്രം 69,855 തീര്‍ഥാടകർ ദർശനം നടത്തി. എന്നാൽ സ്പോട്ട് ബുക്കിംഗിലൂടെ 350 ഓളം പേർ മാത്രമാണ് ദര്‍ശനത്തിന് എത്തിയത്.

കാലാവസ്ഥ അനുകൂലം; ശബരിമലയിലേക്ക് തീർഥാടകരുടെ കുത്തൊഴുക്ക്

Also Read: Sabarimala | ശബരിമലയില്‍ അത്യാധുനിക സംവിധാനമുള്ള ആംബുലന്‍സ്

നിലവിൽ പ്രതിദിനം 35,000 പേർക്കാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. സ്പോട്ട് ബുക്കിംഗിലൂടെ 5000 പേര്‍ക്കും ദര്‍ശനാനുമതിയുണ്ട്. കാലാവസ്ഥ അനുകൂലമായതോടെ വരും ദിവസങ്ങളിൽ തീർഥാടകരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.