Sabarimala Darshan | ശബരിമല ഭക്തരുടെ ആരോഗ്യം സംരക്ഷിക്കാന്‍ ആയുര്‍വേദ ചികിത്സ

author img

By

Published : Nov 24, 2021, 8:19 AM IST

Ayurveda Treatment center for Devotees  Sabarimala Devotees  Ayurveda Health Care  pathanamthitta news  kerala news  ശബരിമല ഭക്തര്‍  ആയുര്‍വേദ ചികിത്സ  പത്തനംതിട്ട വാര്‍ത്ത  കേരള വാര്‍ത്ത  ആരോഗ്യ സംരക്ഷണം

Sabarimala Mandala Pooja | ശബരിമല ഭക്തരുടെ (Sabarimala Devotees) ആരോഗ്യ സംരക്ഷണത്തിനായി (Health Care) സന്നിധാനത്തും പമ്പയിലുമാണ് ആയുർവേദ ചികിത്സാകേന്ദ്രം (Ayurveda Treatment center In Pampa) ഒരുക്കിയത്.

പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തരുടെ (Sabarimala Devotees) ആരോഗ്യ സംരക്ഷണത്തിനായി (Health Care) സന്നിധാനത്തെയും പമ്പയിലെയും ചികിത്സാകേന്ദ്രങ്ങളില്‍ ആയുർവേദവും (Ayurveda Treatment center In Pampa). 14 പേരടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകരാണ്, ആയുര്‍വേദ വകുപ്പിന്‍റെ കീഴിലുള്ള ഈ കേന്ദ്രത്തിലുള്ളത്. അഞ്ച് ഡോക്ടര്‍മാര്‍, മൂന്ന് ഫാര്‍മസിസ്റ്റ്, മൂന്ന് അറ്റന്‍ഡര്‍മാര്‍, രണ്ട് തെറാപ്പിസ്റ്റ്, ഒരു സ്വീപ്പര്‍ എന്നിവരാണ് ഇവിടെയുള്ളത്.

പ്രതിദിനം 200 പേര്‍ ചികിത്സയ്‌ക്കെത്തുന്നു

നാലു ഷിഫ്റ്റുകളിലായി 24 മണിക്കൂറും സേവനം ലഭ്യമാണ്. ഗുളിക, അരിഷ്ടം, ലേഹ്യം, പൊടികള്‍, സിറപ്പ്, പേറ്റന്‍റുള്ള മരുന്നുകള്‍ തുടങ്ങിയവ ഇവിടെ ലഭ്യമാണ്. ശരാശി 200 പേര്‍ പ്രതിദിനം ആയുര്‍വേദ ചികിത്സയ്‌ക്ക് എത്തുന്നുണ്ടെന്ന് ചാര്‍ജ് മെഡിക്കല്‍ ഓഫിസര്‍ ഡോ. വിനോദ് കൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. പനി, തൊണ്ടവേദന, പേശി വേദന, തോള്‍വേദന, ഗ്യാസ്ട്രബിള്‍, എരിച്ചില്‍, ദഹനക്കേട് തുടങ്ങിയവയാണ് സാധാരണയായി ഭക്തരില്‍ കണ്ടുവരുന്നത്.

സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള ജീവനക്കാരില്‍ ഭൂരിഭാഗവും ആശ്രയിക്കുന്നതും ആയുര്‍വേദ ആശുപത്രിയെയാണ്. ഭാരതീയ ചികിത്സാവകുപ്പും തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി തീര്‍ഥാടകര്‍ക്ക് പ്രതിരോധശക്തിക്കുള്ള കുടിവെള്ളവും വിതരണം ചെയ്യുന്നുണ്ട്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ എല്ലാ ആയുര്‍വേദ സ്ഥാപനങ്ങള്‍ വഴിയും ഭാരതീയ ചികിത്സാവകുപ്പ് നടപ്പാക്കിയ പ്രതിരോധ പദ്ധതി പ്രകാരം ഷഡംഗം ചൂര്‍ണം, അപരാജിത ധൂപം എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും ഡ്യൂട്ടി ഓഫിസര്‍ പറഞ്ഞു.

പമ്പയിലെത്തി അനായാസം മലകയറാൻ ശ്രദ്ധിക്കേണ്ടത്

ആയുര്‍വേദാചാര പ്രകാരം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കയറ്റത്തിലും ഇറക്കത്തിലും ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാം. വയറുനിറച്ച് ഭക്ഷണം കഴിച്ചിട്ട് മലകയറരുത്. എപ്പോഴും പാതി വയര്‍ ഒഴിച്ചിട്ടിരിക്കണം. വിശപ്പ് തോന്നുമ്പോള്‍ അല്‍പ്പം ഭക്ഷണം കഴിക്കുക. ദാഹമകറ്റാന്‍ വയര്‍ നിറയെ വെള്ളം കുടിച്ചശേഷം മലകയറരുത്. വയര്‍നിറയെ ഭക്ഷണമോ വെള്ളമോ ആയി മലകയറിയാല്‍ കൊളുത്തിപ്പിടുത്തം ഉണ്ടായേക്കാം. ഒറ്റ ശ്രമത്തില്‍ ദീര്‍ഘനേരം നടക്കുന്നതിനുപകരം ഇടയ്ക്ക് മതിയായ രീതിയില്‍ വിശ്രമിയ്‌ക്കണം.

ശബരിമലയിലെ ബുധനാഴ്ചത്തെ ചടങ്ങുകള്‍

പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ.
4 മണിക്ക് തിരുനട തുറക്കല്‍.
4.05 ന് അഭിഷേകം.
4.30 ന് ഗണപതി ഹോമം.
5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം.
7.30 ന് ഉഷപൂജ.
8 മണി മുതല്‍ ഉദയാസ്തമന പൂജ.
11.30 ന് 25 കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം.
12 ന് ഉച്ചപൂജ.
ഒരു മണിക്ക് നട അടയ്ക്കല്‍.
വൈകിട്ട് 4 മണിക്ക് ക്ഷേത്രനട തുറക്കും.
6.30 ദീപാരാധന.
7 മണിക്ക് പടി പൂജ.
9 മണിക്ക് അത്താഴപൂജ.
9.50 ന് ഹരിവരാസനം പാടി 10 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

ALSO READ: Mullaperiyar Dam Opens | മുല്ലപ്പെരിയാർ ഡാമിന്‍റെ ഏഴ് ഷട്ടറുകൾ തുറന്നു ; പെരിയാർ കരകളിൽ ജാഗ്രതാനിർദേശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.