Red Alert Sabarimala| മഴയ്ക്ക് ശമനം; ശബരിമലയില്‍ ഭക്തരെ കടത്തി വിടുന്നു

author img

By

Published : Nov 20, 2021, 7:01 AM IST

Updated : Nov 20, 2021, 10:24 AM IST

red alert in pamba  heavy rain sabarimala  sabarimala pilgrimage 2021  no entry for devotees today at sabarimala  sabarimala red alert  പമ്പാ നദിയില്‍ ജലനിരപ്പ്‌ ഉയരുന്നു  ശബരി മലയില്‍ ഇന്ന്‌ പ്രവേശനമില്ല  ശബരി മല തീര്‍ഥാടനം  പമ്പയില്‍ റെഡ്‌ അലര്‍ട്ട്‌  റെഡ്‌ അലര്‍ട്ട്‌ ശബരിമല

ശബരി മലയില്‍ ഭക്തരെ താത്കാലികമായി വിലക്കിയിരുന്നു (Sabarimala Pilgrimage) പമ്പാ നദിയില്‍ ജലനിരപ്പ്‌ ഉയരുന്ന സാഹചര്യത്തിലായിരുന്നു ഇത്. (Pampa river water level). എന്നാല്‍ പമ്പയില്‍ റെഡ്‌ അലര്‍ട്ട്‌ (Red Alert Sabarimala) തുടരുകയാണ്.

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക്‌ (Sabarimala Pilgrimage) ഏര്‍പ്പെടുത്തിയിരുന്ന താത്കാലിക നിയന്ത്രണം പിൻവലിച്ചു. പമ്പാ നദിയില്‍ ജലനിരപ്പ്‌ ഉയര്‍ന്ന സാഹചര്യത്തിലാണ് (Pampa river water level) ശബരിമലയിലേക്ക്‌ ഭക്തരെ വിലക്കിക്കൊണ്ട് ഇന്ന് പുലര്‍ച്ചയോടെ അധികൃതര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഒൻപത് മണിയോടെ മഴയ്ക്ക് ശമനം വന്നതോടെ ഭക്തരെ ചെറിയ തോതില്‍ ശബരിമലയിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. പമ്പയിലും ശബരിമലയിലും പ്രഖ്യാപിച്ച ജാഗ്രത പിൻവലിച്ചിട്ടില്ല. (Red Alert Sabarimala).

ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സണും ജില്ല കലക്‌ടറുമായ ഡോ. ദിവ്യ എസ് അയ്യരുമായി ശബരിമല എഡിഎം അർജുൻ പാണ്ഡ്യൻ നിലവിലെ സ്ഥിതിഗതി ചർച്ച ചെയ്‌തതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. പമ്പാ നദിയിലെയും ഡാമുകളിലെയും ജലനിരപ്പ് നിരീക്ഷിച്ച് കൃത്യമായ ഇടവേളകളായായിരിക്കും ഭക്തർക്ക് ദർശനം അനുവദിക്കുക. നിലവിൽ ജില്ലയിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്.

ഗതാഗതം പുനഃസ്ഥാപിച്ചു

ശക്തമായ മഴ സാഹചര്യത്തില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ ഗതാഗതം തടസപ്പെട്ട റോഡുകളില്‍ ഗതാഗതം പുന:സ്ഥാപിച്ചതായി പൊതുമരാമത്ത് (നിരത്തുകള്‍) വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കൊച്ചാലുംമൂട്-പന്തളം റോഡ്, പന്തളം-ഓമല്ലൂര്‍ റോഡ്, പന്തളം-കൈപ്പട്ടൂര്‍ റോഡ്, കുമ്പഴ-കോന്നി വഴി വെട്ടൂര്‍ റോഡ്, അടൂര്‍-കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡ് എന്നിവടങ്ങളിലെ ഗതാഗതമാണ് സാധാരണ നിലയിലായത്. അതേസമയം അടൂര്‍-കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡില്‍ കൈപ്പട്ടൂര്‍ പാലം അപ്രോച്ച് റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പാലത്തില്‍കൂടി ഭാരം കുറഞ്ഞ വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി ഒരുവരി ഗതാഗതം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

ദീപ പ്രഭയില്‍ ശബരിമല

വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളില്‍ ശബരിമല സന്നിധാനം ദീപാലങ്കാരങ്ങളാല്‍ പ്രഭ ചൊരിഞ്ഞു. സോപാനത്ത് ദീപാരാധനയ്ക്ക് മുന്‍പ് തന്ത്രി കണ്‌ഠരര് മഹേഷ് മോഹനര് ദീപം തെളിച്ചു. തന്ത്രിയുടേയും മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ സന്നിധാനത്തും മേല്‍ശാന്തി ശംഭു നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മാളികപ്പുറത്തും ചടങ്ങുകള്‍ നടന്നു.

സന്നിധാനത്ത് വിളക്കുകളിലും മണ്‍ചെരാതുകളിലും കാര്‍ത്തികദീപം തെളിയിച്ചതോടെ തിരുസന്നിധി ദീപാലംകൃതമായി. കിഴക്കേ മണ്ഡപത്തില്‍ പ്രത്യേകം തയാറാക്കിയ നെയ് വിളക്ക് തന്ത്രി തെളിച്ചതോടെ തൃക്കാര്‍ത്തിക ചടങ്ങുകള്‍ക്ക് തുടക്കമായി. ദീപാരാധനയ്ക്കു ശേഷം ക്ഷേത്ര പരിസരത്ത് കര്‍പ്പൂര ദീപം തെളിച്ചായിരുന്നു കാര്‍ത്തിക ആഘോഷം.

ALSO READ: Andhra Rain Updates : ചിറ്റൂരിൽ കനത്ത മഴ ; തിരുപ്പതി ക്ഷേത്രത്തില്‍ വെള്ളം കയറി

അങ്കി ചാര്‍ത്തിയുള്ള പ്രത്യേക ദീപാരാധനയായിരുന്നു തൃക്കാര്‍ത്തിക ദിനത്തിലെ പ്രധാന ചടങ്ങ്. ശ്രീകോവിലിനു സമീപത്തെ ഗണപതി ഹോമത്തട്ടില്‍ അരിപ്പൊടിയും മഞ്ഞള്‍പൊടിയും കളം വരച്ച് അതില്‍ തെറ്റി, ജമന്തിപൂക്കള്‍, പനിനീര്‍ പൂക്കള്‍ നിരത്തി മണ്‍ചെരാതുകളും വച്ചായിരുന്നു കാര്‍ത്തിക ദീപം തെളിച്ചത്. കലശാഭിഷേകം, കളഭാഭിഷേകം, ഉദയാസ്‌തമന പൂജ, പടി പൂജ എന്നിവയും നടന്നു. ക്ഷേത്ര ജീവനക്കാരും സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരും അയ്യപ്പന്മാരും ചേര്‍ന്നാണ് കാര്‍ത്തിക ദീപം തെളിച്ചത്.

ALSO READ: Andhra Rain Updates | ആന്ധ്രാപ്രദേശിൽ മഴക്കെടുതിയിൽ മരണം 14

ശബരിമലയിലെ ഇന്നത്തെ (20.11.21) ചടങ്ങുകള്‍.
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ.
4 മണിക്ക് തിരുനട തുറക്കല്‍.
4.05 ന് അഭിഷേകം.
4.30 ന് ഗണപതി ഹോമം.
5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം.
7.30 ന് ഉഷപൂജ.
8 മണി മുതല്‍ ഉദയാസ്തമന പൂജ.
11.30 ന് 25 കലശാഭിഷേകം,
തുടര്‍ന്ന് കളഭാഭിഷേകം.
12 ന് ഉച്ചപൂജ.
1 മണിക്ക് നട അടയ്ക്കല്‍.
4 മണിക്ക് ക്ഷേത്രനട തുറക്കും.
6.30 ദീപാരാധന.
7 മണിക്ക് പടിപൂജ.
9 മണിക്ക് അത്താഴപൂജ.
9.50 ന് ഹരിവരാസനം പാടി 10 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

Last Updated :Nov 20, 2021, 10:24 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.