Sabarimala; ശബരിമലയില്‍ ഇന്നത്തെ ചടങ്ങുകള്‍

author img

By

Published : Nov 26, 2021, 7:53 AM IST

Poojas at Sabarimala Today  Mandalam Makaravilakku  ശബരിമലയില്‍ ഇന്നത്തെ ചടങ്ങുകള്‍  Ayyappa temple sabarimala  ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രം  മണ്ഡല മകര വിളക്ക് തീര്‍ത്ഥാടനം

Mandalam Makaravilakku ഉത്സവത്തിന്‍റെ ഭാഗമായി നവംബര്‍ 17 മുതലാണ് ശബരിമല (Sabarimala) ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഭക്തര്‍ എത്തി തുടങ്ങിയത്. കാലാവസ്ഥാ പ്രശ്നങ്ങള്‍ ആദ്യ ദിനങ്ങളില്‍ തീര്‍ത്ഥാടകരുടെ വരവ് കുറച്ചിരുന്നെങ്കിലും പിന്നീട് തിരക്ക് വര്‍ധിച്ചിരുന്നു.

പത്തനംതിട്ട: Mandalam Makaravilakku മണ്ഡല മകര വിളക്ക് ഉത്സവം നടക്കുന്ന Sabarimala ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം. നവംബര്‍ 17 മുതലാണ് ശബരിമലയില്‍ ഭക്തര്‍ എത്തി തുടങ്ങിയത്. കാലാവസ്ഥാ പ്രശ്നങ്ങള്‍ ആദ്യ ദിനങ്ങളില്‍ തീര്‍ത്ഥാടകരുടെ വരവ് കുറച്ചിരുന്നെങ്കിലും പിന്നീട് തിരക്ക് വര്‍ധിച്ചിരുന്നു. വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്തവര്‍ക്കാണ് നിലവില്‍ പ്രവേശനം. കര്‍ശനമായ ആരോഗ്യ നിയന്ത്രണങ്ങളും സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോഡും സന്നിധാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സന്നിധാനത്തെ ഇന്നത്തെ പരിപാടികള്‍

പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ.

4ന് തിരുനട തുറക്കല്‍.

4.05 ന് അഭിഷേകം.4.30 ന് ഗണപതി ഹോമം.

5ന് മുതല്‍ 7 മണി വരെ നെയ്യഭിഷേകം.

7.30 ന് ഉഷപൂജ.

8 മുതല്‍ ഉദയാസ്തമന പൂജ.

11.30 ന് 25 കലശാഭിഷേകംതുടര്‍ന്ന് കളഭാഭിഷേകം.

12 ന് ഉച്ചപൂജ.

1ന് നട അടയ്ക്കല്‍.

വൈകിട്ട് 4 ന് ക്ഷേത്രനട തുറക്കും.

6.30 ദീപാരാധന.

7 ന് പടി പൂജ.

9 ന് അത്താഴ പൂജ.

9.50 ന് ഹരിവരാസനം

10 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.