MC ROAD KSRTC BUS ACCIDENT | എംസി റോഡില്‍ വാഹനാപകടം, രണ്ട് മരണം

MC ROAD KSRTC BUS ACCIDENT | എംസി റോഡില്‍ വാഹനാപകടം, രണ്ട് മരണം
KSRTC bus and van collide in Pathanamthitta | ഇന്ന് രാവിലെയാണ് അപകടം നടന്നത്. പന്തളം ഭാഗത്ത് നിന്നും വന്ന പിക് അപ് വാൻ അടൂർ ഭാഗത്ത് നിന്നും വന്ന കെഎസ്‌ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പിക് അപ് വാൻ യാത്രക്കാരായ രണ്ട് പേരാണ് മരണപ്പെട്ടത്.
പത്തനംതിട്ട: എം.സി റോഡിൽ കുരമ്പാലയിൽ കെഎസ്‌ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മിനി വാനിൽ ഉണ്ടായിരുന്ന ആലുവ ഇടത്തല സ്വദേശികളായ ശ്യാം മാത്യു (30),ജോൺസൺ മാത്യു (48) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6.30 ഓടെ എം.സി റോഡിൽ പന്തളം കുരമ്പാല ഇടയാടി ജങ്‌ഷന് സമീപമായിരുന്നു അപകടം (KSRTC Bus-Van Collide In Pathanamthitta) .
അപകടത്തിൽ ബസ് യാത്രക്കാരായ 25 ഓളം പേർക്ക് പരിക്കേറ്റു. ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൽ അറുപതോളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. പന്തളം ഭാഗത്ത് നിന്നും വന്ന മിനി വാൻ അടൂർ ഭാഗത്ത് നിന്നും വന്ന കെഎസ്‌ആർടിസി ബസുമായാണ് കൂട്ടിയിടിച്ചത്.
വാൻ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് സംശയിക്കുന്നു. അപകട സമയം ചാറ്റൽ മഴയും ഉണ്ടായിരുന്നു. അടൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം വാഹനം വെട്ടിപ്പൊളിച്ചാണ് പിക്കപ്പ് വാനിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഇവരെ അടൂർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
