വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് മറിച്ച്‌ വില്‍പന; ഒരാൾ അറസ്റ്റിൽ

author img

By

Published : Dec 2, 2021, 12:28 PM IST

man arrested for selling rental vehicles in kerala  illegal sale of rental car arrest pathanamthitta  വാടക വാഹനം മറിച്ച്‌ വില്‍പന  പത്തനംതിട്ടയില്‍ വാഹനം മറിച്ച് വില്‍പന അറസ്റ്റ്

ഓൺലൈൻ വഴി വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത ശേഷം ഉടമകളറിയാതെ മറിച്ച് വില്‍പന നടത്തിയ ചിറയന്‍കീഴ് സ്വദേശിയാണ് അറസ്റ്റിലായത്.

പത്തനംതിട്ട: ഓണ്‍ലൈന്‍ വഴി വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് മറിച്ച്‌ വില്‍പന നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിൽ. ചിറയന്‍കീഴ് സ്വദേശി അല്‍ അമീനാണ് പിടിയിലായത്.

ഓൺലൈൻ വഴി വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത ശേഷം ഉടമകളറിയാതെ വില്‍ക്കുകയും പണയം വയ്ക്കുകയുമായിരുന്നു ഇയാളുടെ രീതി. ഇടനിലക്കാർ വഴി തമിഴ്‌നാട്ടില്‍ എത്തിച്ചായിരുന്നു മറിച്ചു വിൽപന. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്.

ആറു മാസം മുൻപ് പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് അറസ്റ്റ്. ചിറയന്‍കീഴ്, കടക്കാവൂര്‍, ആറ്റിങ്ങല്‍ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാന കേസുകളുണ്ട്.

ആലപ്പുഴയിലെ പൂച്ചാക്കലില്‍ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സനല്‍കുമാര്‍ രണ്ട് മാസം മുൻപ് അറസ്റ്റിലായി ജാമ്യത്തിലാണ്. പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന വാഹനക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.

Also read: കണ്ണൂർ പോളിടെക്‌നിക്കിൽ വിദ്യാർഥിയുടെ ആത്മഹത്യ; ദുരൂഹത ആരോപിച്ച് പിതാവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.