'രാജ്യത്തേത് കുറച്ചുപേരുടെ താത്‌പര്യം സംരക്ഷിക്കുന്ന ഭരണകൂടം'; തൊഴിലിനായുള്ള യുവജനങ്ങളുടെ യാചന കേന്ദ്രം കാണുന്നില്ലെന്ന് രാഹുല്‍

author img

By

Published : Sep 26, 2022, 9:15 PM IST

palakkad  Palakkad Rahul gandhi against central government  Rahul gandhi  Rahul gandhi against central government  തൊഴിലിനായുള്ള യുവാക്കളുടെ യാചന  ഭാരത് ജോഡോ യാത്ര  Bharat Jodo Yatra  രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരെ  Rahul Gandhi against Central Govt

ഭാരത് ജോഡോ യാത്രയുടെ പാലക്കാട്ടെ സമാപന വേദിയിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനമുയർത്തിയത്

പാലക്കാട് : കുറച്ചുപേരുടെ മാത്രം താത്‌പര്യങ്ങൾ സംരക്ഷിക്കുന്ന ഭരണകൂടമാണ് രാജ്യം ഭരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ധനത്തിൻ്റെയും പാചകവാതകത്തിൻ്റെയും വില വർധിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഇന്ന് (സെപ്‌റ്റംബര്‍ 26) വൈകിട്ട് ഭാരത് ജോഡോ യാത്രയുടെ പാലക്കാട്ടെ സമാപന വേദിയായ കൊപ്പത്തെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

ജനങ്ങളിൽ നിന്ന് പോകുന്ന പണം അഞ്ചോ ആറോ ആളുകളിലേക്കാണ് എത്തുന്നത്. ഇത് അംഗീകരിക്കാനാവില്ല. ബിജെപിയും ആർഎസ്‌എസും നാടിനെ വിഭജിക്കുന്നു. ലോകത്തെ സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഒരു ഇന്ത്യക്കാരനെ എത്തിക്കുക എന്നതാണ് ബിജെപി ആഗ്രഹിക്കുന്നത്.

എന്നാൽ, കോടിക്കണക്കിന് യുവജനങ്ങള്‍ തൊഴിലിനായി യാചിക്കുന്നത് അവർ കാണുന്നില്ല. വെറുപ്പിൻ്റെ ഇന്ധനം കൊണ്ട് അക്രമം ശീലമാക്കിയ ഇന്ത്യയെയല്ല നാം അംഗീകരിക്കുന്നതെന്നും രാഹുൽ പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് എംപി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വികെ ശ്രീകണ്‌ഠൻ എംപിയും ചടങ്ങില്‍ സംസാരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.