'സ്‌ത്രീകള്‍ക്ക് എല്ലാം സാധ്യമാകും'; 23-ാം വയസിൽ 22 രാജ്യങ്ങളിലേക്ക് സൈക്കിളുമായി അരുണിമ

author img

By

Published : Nov 23, 2022, 1:51 PM IST

Updated : Nov 23, 2022, 7:09 PM IST

solo trip in cycle  solo trip in cycle by arunima  arunimas cycle journey  twenty two countries  palakkadu resident arunima  adventures cycle trip  latest news in malappuram  latest news today  സ്‌ത്രീകള്‍ക്ക് സാധിക്കും  ഇരുപത്തിമൂന്നാം വയസ്സിൽ 22 രാജ്യങ്ങളിലേക്ക്  സൈക്കിളുമായി അനുപമ  പാലക്കാട് ഒറ്റപ്പാലം സ്വദേശി അരുണിമ  അരുണിമയാണ് സാഹസിക യാത്ര ആരംഭിച്ചത്  സ്‌ത്രീകള്‍ക്ക് എല്ലാം സാധ്യമാകും  മലപ്പുറം ഏറ്റവും പുതിയ വാര്‍ത്ത  അരുണിമയുടെ സൈക്കിള്‍ യാത്ര  ഇന്നത്തെ പ്രധാന വാര്‍ത്ത

പാലക്കാട് ഒറ്റപ്പാലം സ്വദേശി അരുണിമയാണ് ഇരുപത്തിമൂന്നാം വയസ്സിൽ 22 രാജ്യങ്ങളിലേക്ക് സൈക്കിളുമായി യാത്ര ചെയ്യുന്നത്.

മലപ്പുറം: ഇരുപത്തിമൂന്നാം വയസിൽ 22 രാജ്യങ്ങളിലേക്ക് സൈക്കിളുമായി യുവതിയുടെ യാത്ര. പാലക്കാട് ഒറ്റപ്പാലം സ്വദേശി അരുണിമയാണ് സാഹസിക യാത്ര ആരംഭിച്ചത്. സ്‌ത്രീകൾക്ക് എല്ലാം സാധ്യമാകും എന്ന സന്ദേശവുമായാണ് അരുണിമയുടെ ഒറ്റയ്‌ക്കൊരു യാത്ര.

'സ്‌ത്രീകള്‍ക്ക് എല്ലാം സാധ്യമാകും'; ഇരുപത്തിമൂന്നാം വയസ്സിൽ 22 രാജ്യങ്ങളിലേക്ക് സൈക്കിളുമായി അരുണിമ

ഏതാണ്ട് 25,000 കിലോമീറ്റർ ദൂരം കടക്കാനാണ് അരുണിമയുടെ തീരുമാനം. ഈ യാത്രയുടെ ലക്ഷ്യം ആഫ്രിക്കയാണ്. രണ്ട് വർഷം കൊണ്ടാണ് യാത്ര പൂർത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്.

പോകുന്നയിടങ്ങളിൽ ടെന്‍റടിച്ചും ലഭിക്കുന്ന താമസസ്ഥലങ്ങളിൽ തങ്ങിയുമാണ് സാഹസിക സൈക്കിൾ യാത്ര. വഴിയിലെവിടെയും പല തരത്തിലുമുള്ള അപകടം പതിയിരിക്കുന്നുണ്ടെന്ന ബോധ്യമാണ് അരുണിമയുടെ ധൈര്യം. സഞ്ചരിച്ച ഇടങ്ങളില്‍ ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അരുണിമ പറയുന്നു.

ഇന്ത്യയിൽ മുംബൈ വരെ സൈക്കിളിൽ യാത്ര ചെയ്‌ത് അവിടെ നിന്ന് വിമാന മാർഗം ഒമാനിലേക്ക്, പിന്നീട് അങ്ങോട്ട് മുഴുവൻ യാത്രയും വീണ്ടും സൈക്കിളിൽ. കുടുംബാംഗങ്ങളും അരുണിമയുടെ യാത്രയ്‌ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്.

Last Updated :Nov 23, 2022, 7:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.