'വേനല്‍ക്കാലത്ത് കളി, മഴക്കാലത്ത് കൃഷി' ; പ്രചാരണത്തിന്‍റെ ഭാഗമായി നെല്ലിറക്കി സംയുക്ത കൂട്ടായ്‌മ

author img

By

Published : Sep 26, 2021, 7:27 PM IST

Updated : Sep 26, 2021, 8:06 PM IST

ടീം വെൽഫെയര്‍  യുവാക്കളുടെ കാർഷിക കൂട്ടായ്‌മ  നെൽകൃഷി  play in Summer and farming  monsoon  paddy farming  rice paddy farming as part of the campaign  സംയുക്ത കൂട്ടായ്‌മ

ടീം വെൽഫെയര്‍ യുവജന സംഘടനയുടെയും യുവാക്കളുടെ കാർഷിക കൂട്ടായ്‌മയുടെയും നേതൃത്വത്തിലാണ് നെൽകൃഷി

മലപ്പുറം : ജില്ലയിലെ അങ്ങാടിപ്പുറം മേലെ അരിപ്ര രണ്ടാം വാർഡിൽ കളിസ്ഥലത്ത് നെൽകൃഷിയൊരുക്കി സംയുക്ത കൂട്ടായ്‌മ. ടീം വെൽഫെയര്‍ യുവജന സംഘടനയുടെയും യുവാക്കളുടെ കാർഷിക കൂട്ടായ്‌മയുടെയും നേതൃത്വത്തിലാണ് ഞാറുനടീൽ നടന്നത്. വേനൽക്കാലത്ത് കളി, മഴക്കാലത്ത് കൃഷി എന്ന പ്രചാരണത്തിന്‍റെ ഭാഗമായാണ് നെല്ലിറക്കിയത്.

പ്രചാരണത്തിന്‍റെ ഭാഗമായി നെല്ലിറക്കി സംയുക്ത കൂട്ടായ്‌മ

ALSO READ: രാജിയിൽ ഉറച്ച് വി.എം സുധീരൻ ; നിർബന്ധിച്ച് തീരുമാനം മാറ്റാൻ താൻ ആളല്ലെന്ന് വി.ഡി സതീശന്‍

വാർഡ് മെമ്പർ സ്വാലിഹ നൗഷാദ് ഉദ്ഘാടനം ചെയ്തു. കാർഷിക സംസ്‌കാരത്തിലേക്ക് യുവാക്കളെ തിരിച്ചുകൊണ്ടുവരുന്നതിലൂടെ കർമശേഷിയെ നാടിന് ഗുണകരമായ വിധത്തിൽ പരിവർത്തിപ്പിക്കാൻ കഴിയുമെന്ന് സ്വാലിഹ പറഞ്ഞു.

ടീം വെൽഫെയർ മലപ്പുറം ജില്ല വൈസ് ക്യാപ്റ്റൻ സെയ്താലി വലമ്പൂർ, വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് ജനറൽ സെക്രട്ടറി ശിഹാബ് തിരൂർക്കാട്, ഫൈസൽ, നൗഷാദ് അരിപ്ര, എം. സക്കീർ എന്നിവർ നേതൃത്വം നൽകി.

Last Updated :Sep 26, 2021, 8:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.