നിലമ്പൂർ ചളിക്കല്‍ കോളനി നിവാസികളുടെ പുനരധിവാസം യാഥാര്‍ഥ്യമായി

author img

By

Published : Jul 21, 2020, 5:35 PM IST

Updated : Jul 21, 2020, 5:59 PM IST

മലപ്പുറം  malappuram  houses  handed over  CM  Pinarai Vijayan  Nilampoor  chalikkal colony  federal bank corporate social responsibility  flood

കോളനിയിലെ കുടുംബങ്ങള്‍ക്ക് ചെമ്പന്‍കൊല്ലിയില്‍ നിര്‍മിച്ച 34 വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു

മലപ്പുറം: പ്രളയം തകര്‍ത്ത നിലമ്പൂരിലെ ചളിക്കല്‍ കോളനി നിവാസികളുടെ പുനരധിവാസം യാഥാർഥ്യമായി. കോളനിയിലെ കുടുംബങ്ങള്‍ക്ക് ചെമ്പന്‍കൊല്ലിയില്‍ നിര്‍മിച്ച 34 വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. 2019ലെ പ്രളയത്തില്‍ ചാലിയാറിന്‍റെ പോഷകനദിയായ നീര്‍പ്പുഴ കര കവിഞ്ഞൊഴുകിയാണ് 34 കുടുംബങ്ങള്‍ താമസിക്കുന്ന പോത്തുകല്ല് പഞ്ചായത്തിലെ ചളിക്കല്‍ കോളനി തകര്‍ന്നത്.

നിലമ്പൂർ ചളിക്കല്‍ കോളനി നിവാസികളുടെ പുനരധിവാസം യാഥാര്‍ഥ്യമായി

ആദിവാസി പുനരധിവാസ വികസന മിഷന്‍റെ പദ്ധതി പ്രകാരം ജില്ലാ ഭരണകൂടവും പട്ടിക വര്‍ഗ വികസന വകുപ്പും എടക്കര വില്ലേജില്‍ ചെമ്പന്‍കൊല്ലി മലച്ചിയില്‍ വാങ്ങിയ 2.1327 ഹെക്ടര്‍ ഭൂമിയിലാണ് വീടുൾ നിർമിച്ചത്. ഫെഡറല്‍ ബാങ്ക് കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയില്‍ ഉൾപ്പെടുത്തിയാണ് കോളനി നിവാസികള്‍ക്കായി 34 വീടുകള്‍ നിര്‍മിച്ചത്. ഭവന നിര്‍മാണത്തിനായി ഫെഡറല്‍ ബാങ്ക് 2.20 കോടി രൂപയും ഭൂമി വാങ്ങുന്നതിനും വൈദ്യുതീകരണത്തിനും കുടിവെള്ള കണക്ഷനുമായി പട്ടികവര്‍ഗ വികസന വകുപ്പ് 1,72,31,500 രൂപയുമാണ് ചെലവഴിച്ചത്. ഓരോ കുടുംബത്തിനും 10 സെന്‍റ് സ്ഥലവും വീടുമാണ് നല്‍കുന്നത്. രണ്ട് മുറികളും ഹാളും അടുക്കളയും ശുചിമുറിയുമടങ്ങുന്ന വീടുകളില്‍ വൈദ്യുതി കണക്ഷന്‍, പൈപ്പ് കണക്ഷനോടുകൂടിയുള്ള കുടിവെള്ള സൗകര്യം, ചുറ്റുമതില്‍ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പുനരധിവസിപ്പിക്കുന്ന കുടുംബങ്ങളുടെ പൊതു ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കളിസ്ഥലം, ശ്മശാനം, കമ്യൂണിറ്റി ഹാള്‍ എന്നിവക്ക് ആവശ്യമായ സ്ഥലം പ്രത്യേകമായി മാറ്റി വച്ചിട്ടുണ്ട്.

Last Updated :Jul 21, 2020, 5:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.