Zika virus: കോ​ഴിക്കോ​ട് സിക വൈറസ് സ്ഥിരീകരിച്ചു

author img

By

Published : Nov 26, 2021, 9:29 AM IST

Zika virus in Kozhikode  കോ​ഴിക്കോ​ട് സിക വൈറസ്

ബെം​ഗ​ളൂ​രു​വി​ൽ​ നി​ന്നെ​ത്തി​യ സ്​​ത്രീ​യ്ക്കാ​ണ്​ Zika virus സ്ഥി​രീ​ക​രി​ച്ച​ത്.

കോ​ഴിക്കോ​ട്​: ജി​ല്ല​യി​ൽ സി​ക ​വൈറ​സ്​ സ്ഥി​രീ​ക​രി​ച്ചു. ബെം​ഗ​ളൂ​രു​വി​ൽ​ നി​ന്നെ​ത്തി​യ സ്​​ത്രീ​യ്ക്കാ​ണ്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ന​വം​ബ​ർ 17ന്​ ​ബം​ഗ​ളൂ​രു​വി​ൽ ​നി​ന്നെ​ത്തി​യ ഇ​വ​ർ വ​യ​റു​വേ​ദ​ന ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​യ​തോ​ടെ സ്വ​കാ​ര്യ ആ​​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേടു​ക​യാ​യി​രു​ന്നു. അ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ വൈറ​സ്​ സാ​ന്നി​ധ്യം ആ​ദ്യം സം​ശ​യി​ച്ച​ത്.

ALSO READ:Kerala Rains: തലസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; സംസ്ഥാനത്ത് കനത്ത മഴ

തു​ട​ർ​ന്ന്​ പു​നെ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ​ സി​ക വൈറ​സ്​ ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​ർ മാത്രമാ​ണ്​ ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ത​ങ്ങി​യ​ത്. രോ​ഗ​വി​വ​രം അ​റി​ഞ്ഞ​തി​നു ​പി​ന്നാ​ലെ ഇ​വി​ടം അ​ണു​മു​ക്ത​മാ​ക്കി.

രോ​ഗ​മു​ക്ത​യാ​യ സ്​​ത്രീ ഇ​പ്പോ​ൾ വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ക​യാ​ണ്. വീ​ട്ടി​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കോ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കോ വൈ​റ​സ്​ ബാ​ധ ഇതുവരെ സ്ഥിരീകരിച്ചിട്ടി​ല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.