ചമ്പക്കര മഹിള മന്ദിരത്തിൽ നിന്ന് കടന്നവരില്‍ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി

author img

By

Published : Sep 20, 2021, 10:51 PM IST

Two of the three escaped from Champakkara Mahila Mandir have been found  Champakkara Mahila Mandir  ചമ്പക്കര മഹിള മന്ദിരം  സാമൂഹ്യ നീതി വകുപ്പ്  ചമ്പക്കര മഹിള മന്ദിരത്തിൽ നിന്ന് കാണാതായവരിൽ രണ്ട് പേരെ കണ്ടെത്തി

ചാടിപ്പോയവരിൽ ഒരാളുടെ കോഴിക്കോടുള്ള ബന്ധുവീട്ടിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്

കോഴിക്കോട് : സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള, എറണാകുളം ചമ്പക്കര മഹിള മന്ദിരത്തിൽ നിന്നും കാണാതായ പെൺകുട്ടികളിൽ രണ്ട് പേരെ കോഴിക്കോട് നിന്നും കണ്ടെത്തി. ഇവരെ മെഡിക്കൽ കോളജ് വനിത സെല്ലിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

19, 20 വയസുള്ളവരാണ് കണ്ടെത്തിയ രണ്ട് പേരും. 19കാരിയുടെ ബന്ധുവീട്ടിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന കൊൽക്കത്ത സ്വദേശിനി ബാംഗ്ലൂരിലേക്ക് പോയെന്നാണ് വിവരം. കോഴിക്കോട് നിന്നും പൊലീസ് രണ്ടുപേരെയും മരട് പൊലീസിന് കൈമാറും.

Also Read: ചമ്പക്കര മഹിള മന്ദിരത്തിൽ നിന്ന് മൂന്ന് യുവതികൾ ചാടിപ്പോയി

തിങ്കളാഴ്‌ച പുലർച്ചെ മൂന്ന് മണിക്ക് ശേഷം മഹിള മന്ദിരത്തിന്‍റെ രണ്ടാം നിലയിൽ നിന്ന് സാരി കെട്ടി ഊർന്നിറങ്ങിയാണ് ഇവർ മുങ്ങിയത്. തങ്ങൾ ഇവിടെ നിന്നും പോവുകയാണെന്നും അന്വേഷിക്കേണ്ടെന്നും ജീവനക്കാര്‍ക്ക് കത്തെഴുതിവച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.