കൊച്ചിയില്‍ മാത്രമല്ല കോഴിക്കോടും പൊട്ടും ; മാവോയിസ്‌റ്റുകളുടെ ബോംബ് ഭീഷണി

കൊച്ചിയില്‍ മാത്രമല്ല കോഴിക്കോടും പൊട്ടും ; മാവോയിസ്‌റ്റുകളുടെ ബോംബ് ഭീഷണി
Threat letter to Kozhikode District Collector പിണറായി പൊലീസിന്‍റെ വേട്ട തുടർന്നാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് ഭീഷണി.കോഴിക്കോട് ജില്ലാ കലക്‌ടര്‍ക്ക് മാവോയിസ്‌റ്റുകളുടെ ഭീഷണിക്കത്ത്
കോഴിക്കോട് : കോഴിക്കോട് ജില്ല കലക്‌ടർക്ക് ഭീഷണിക്കത്ത് (Threat letter to Kozhikode District Collector). സിപിഐ(എം.എല്‍) റെഡ് ഫ്ലാഗിൻ്റെ പേരിലാണ് കത്ത്. ഇന്നലെയാണ് (15/11/23) കലക്‌ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന് (Snehil Kumar Singh IAS) ഭീഷണിക്കത്ത് കിട്ടിയത്. പിണറായി സര്‍ക്കാരിന്‍റെ വേട്ട തുടര്‍ന്നാല്‍ കൊച്ചിയില്‍ പൊട്ടിയ പോലെ കോഴിക്കോട്ടും പൊട്ടിക്കും എന്നാണ് കത്തിലെ പ്രധാന ഭീഷണി.
കത്ത് കിട്ടിയ കാര്യം കലക്‌ടറും രഹസ്യാനേഷണ വിഭാഗവും സ്ഥിരീകരിച്ചു. ഭീഷണിക്കത്ത് കലക്‌ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് സ്‌പെഷ്യല്‍ ബ്രാഞ്ചിന് കൈമാറി. സംഭവത്തിൽ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് അടുത്താഴ്‌ച നടക്കാനിരിക്കെ കലക്‌ടര്‍ക്ക് കിട്ടിയ ഭീഷണിക്കത്ത് അതീവ ഗൗരവത്തോടെയാണ് അന്വേഷണ ഏജന്‍സികള്‍ കാണുന്നത്.
പരിപാടിക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനും നീക്കമുണ്ട്. കേന്ദ്ര ഏജന്‍സികളും ഭീഷണിക്കത്തിനെ കുറിച്ച് വിവരം ശേഖരിച്ചിട്ടുണ്ട്. മാവോയിസ്റ്റ് കൊറിയർ പ്രവര്‍ത്തകന്‍ തമിഴ്‌നാട് സ്വദേശി അനീഷ് ബാബുവിനെ കഴിഞ്ഞ ആഴ്‌ച
കൊയിലാണ്ടിയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇതെല്ലാം പരിഗണിച്ച് ജില്ലയിലൊട്ടാകെ ജാഗ്രതയിലാണ് പൊലീസ്.
