മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി വിഡി സതീശൻ

author img

By

Published : Sep 3, 2021, 1:24 PM IST

Updated : Sep 3, 2021, 2:09 PM IST

opposition leader VD Satheesan against Pinarayi vijayan

അപമാര്യാദയായി പെരുമാറുന്ന പൊലീസിലെ ഒരു സംഘത്തെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും പൊലീസിന് ജനങ്ങളിൽ നിന്നും ഫൈൻ പിരിക്കുന്നതിന് മുഖ്യമന്ത്രി ടാർഗറ്റ് കൊടുത്തിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കോഴിക്കോട്: മഹാമാരി കാലത്തും കുഞ്ഞുങ്ങളോടും സ്ത്രീകളോടും അപമാര്യാദയായി പെരുമാറുന്ന പൊലീസിലെ ഒരു സംഘത്തെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാന വ്യാപകമായി ഇത്തരം അതിക്രമങ്ങൾ നടത്തുന്ന പൊലീസ് സംഘത്തിന് മുഖ്യമന്ത്രി കുടപിടിക്കുകയാണ്.

നിരപരാധികൾക്ക് പെറ്റി

പൊലീസിന് ജനങ്ങളിൽ നിന്നും ഫൈൻ പിരിക്കുന്നതിന് ടാർഗറ്റ് കൊടുത്തിരിക്കുകയാണ്. ടാർഗറ്റ് തികക്കാൻ വേണ്ടി നിരപരാധികളുടെ മേൽ പൊലീസ് പെറ്റി ചുമത്തുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായുള്ള അതിക്രമങ്ങൾ നടക്കുമ്പോൾ കേരളത്തിൽ പൊലീസ് നോക്കുകുത്തികൾ ആവുകയാണ്. 'സ്ത്രീപക്ഷം' എന്ന പേരിൽ ക്യാമ്പയിൻ ആരംഭിച്ചിട്ടും നിരവധി സ്ത്രീകളുടെ പരാതികൾ സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി വിഡി സതീശൻ

വാക്‌സിനേഷൻ വർധിപ്പിക്കുന്നില്ല

കേരളത്തിൽ വാക്സിനേഷൻ വർധിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പ്രതിപക്ഷം പറഞ്ഞ കാര്യങ്ങളെ ആദ്യം കളിയാക്കിയ സർക്കാർ പിന്നീട് ആവഴിയിൽ തന്നെയാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മരം മുറി മാഫിയക്ക് സർക്കാർ കുടപിടിക്കുന്നു

മരം മുറി മാഫിയക്ക് സർക്കാർ കുടപിടിക്കുകയാണെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി. മരം മുറി കേസുമായി ബന്ധപ്പെട്ട സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നവർക്കെതിരെ നടപടി എടുക്കണം. ധർമ്മടം സഹോദരന്മാർക്ക് ഈ കേസിലുള്ള പങ്ക് വ്യക്തമാക്കണം. മരംമുറി കേസുമായി ബന്ധപ്പെട്ട് സർക്കാർ ഒളിച്ചു കളികൾക്കെതിരെ കേരളത്തിൽ യുഡിഎഫും കോൺഗ്രസും ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിനകത്ത് ഒരു പ്രശ്‌നവുമില്ല

അതേസമയം യു.ഡി.എഫിനകത്ത് ഒരു പ്രശ്നവുമില്ലെന്ന് വിഡി സതീശൻ പറഞ്ഞു. ചർച്ചകൾ കുറെ കൂടി ശക്തമാകുമെന്നും ഘടകകക്ഷികളുമായി നിലവിൽ പ്രശ്നങ്ങളില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

Also read: 'പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം'; ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ സർക്കാരിന് കൈമാറി

Last Updated :Sep 3, 2021, 2:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.