Nipah Regulations In Kozhikode : ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ പാടില്ല ; കോഴിക്കോട്ട് നിയന്ത്രണങ്ങൾ കടുപ്പിച്ചു

Nipah Regulations In Kozhikode : ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ പാടില്ല ; കോഴിക്കോട്ട് നിയന്ത്രണങ്ങൾ കടുപ്പിച്ചു
Regulations In Kozhikode Because Of Nipah Virus Spread: പത്ത് ദിവസത്തേക്ക് നിശ്ചയിച്ചിരിക്കുന്ന പൊതുപരിപാടികള്‍ താത്‌കാലികമായി നിർത്തിവയ്ക്കണം
കോഴിക്കോട് : നിപ (Nipah) സ്ഥിരീകരിച്ച കോഴിക്കോട് (Kozhikode) ജില്ലയിൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചു. ഇതിന്‍റെ ഭാഗമായി കണ്ടെയ്ൻമെന്‍റ് സോണുകളിൽ (Containment Zone) ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ അനുവദിക്കില്ല. കള്ള് ചെത്തുന്നതും വിൽക്കുന്നതും നിർത്തിവയ്ക്കണം (Nipah Regulations In Kozhikode).
ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല. മാത്രമല്ല ഒരാളെ മാത്രമേ ആശുപത്രികളിൽ കൂട്ടിരിപ്പിന് അനുവദിക്കുകയുമുള്ളൂ. ബീച്ചുകളിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതുപരിപാടികളും താത്‌കാലികമായി നിർത്തിവയ്ക്കുവാനും ജില്ല കലക്‌ടർ എ ഗീത ഉത്തരവിട്ടിട്ടുണ്ട്.
നിപ മരണങ്ങളുടെ (Nipah Deaths) പശ്ചാത്തലത്തിൽ നാളെ (15.09.2023) രാവിലെ 10 മണിക്ക് മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കുന്ന സർവകക്ഷിയോഗം കോഴിക്കോട് നടക്കും. 11 മണിക്ക് മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ രോഗബാധിത ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്‍റുമാരുടെ യോഗവും നടക്കും.
കൂടുതല്‍ പേര്‍ക്ക് നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ശനിയാഴ്‌ച (16.09.2023) കൂടി സ്‌കൂളുകള്‍ക്ക് അവധി നല്‍കി. ജില്ല കലക്‌ടറാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നീട്ടി നല്‍കിയത്. അതേസമയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും (സെപ്‌റ്റംബര്‍ 14) നാളെയും (സെപ്‌റ്റംബര്‍ 15) അവധി പ്രഖ്യാപിച്ചിരുന്നു.
മാത്രമല്ല 10 ദിവസത്തേക്ക് കോഴിക്കോട് ജില്ലയിലെ എല്ലാ പൊതുപരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു. വിവാഹ സത്‌കാരങ്ങളിലും മറ്റ് ആഘോഷങ്ങളിലും പരമാവധി ആളുകളെ ചുരുക്കണമെന്നും ജില്ല കലക്‌ടർ നിർദേശിച്ചിരുന്നു. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി (V Sivankutty), ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് (Veena George), കോഴിക്കോട് ജില്ലയിലെ മന്ത്രിമാരായ എ കെ ശശീന്ദ്രൻ (AK Saseendran), അഹമ്മദ് ദേവർകോവിൽ (Ahamed Devarkovil), ജില്ല കലക്‌ടർ എ ഗീത ഐഎഎസ് (A Geetha IAS) എന്നിവരുമായി ചർച്ച നടത്തുകയും ചെയ്‌തിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേരുകയും ജില്ലകള്‍ക്ക് നിപയുമായി ബന്ധപ്പെട്ട മാര്‍ഗരേഖകള്‍ നല്‍കുകയും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്‌ത് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്‌തു. മെഡിക്കല്‍ കോളജിലെ വിദഗ്‌ധ ഡോക്‌ടര്‍മാര്‍, ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണം, വനം വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍, ഡ്രഗ്‌സ് കണ്‍ട്രോളര്‍, ഭക്ഷ്യസുരക്ഷ കമ്മിഷണര്‍, സംസ്ഥാന പബ്ലിക് ഹെല്‍ത്ത് ലാബ്, ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ട് എന്നിവയുടെ ഉദ്യോഗസ്ഥര്‍ അടങ്ങിയ റാപ്പിഡ് റെസ്‌പോണ്‍സ് ടീമും യോഗം ചേര്‍ന്നിരുന്നു.
