ലൈംഗികാധിക്ഷേപ പരാതി ; ഹരിത നേതാക്കൾക്ക് ലീഗ് നേതൃത്വത്തിന്‍റെ അന്ത്യശാസനം

author img

By

Published : Aug 16, 2021, 5:33 PM IST

ഹരിത  ലീഗ് നേതൃത്വം  അന്ത്യശാസനം  എം.എസ്.എഫ്  വനിത കമ്മീഷൻ  മുസ്ലിം ലീഗ്  ലൈംഗികാധിക്ഷേപം  womens commision  muslim league  msf  haritha

എം.എസ്.എഫ് വനിത വിഭാഗമായ 'ഹരിത' വനിത കമ്മിഷന് നൽകിയ ലൈംഗിക അധിക്ഷേപ പരാതി അടിയന്തരമായി പിൻവലിക്കണമെന്നാണ് മുസ്ലിം ലീഗിന്‍റെ അന്ത്യശാസനം.

കോഴിക്കോട് : എം.എസ്.എഫ് വനിത വിഭാഗമായ 'ഹരിത' വനിത കമ്മിഷന് നൽകിയ ലൈംഗിക അധിക്ഷേപ പരാതി അടിയന്തരമായി പിൻവലിക്കണമെന്ന് മുസ്ലിം ലീഗിന്‍റെ അന്ത്യശാസനം. ചൊവ്വാഴ്‌ച രാവിലെ പത്ത് മണിക്കുള്ളിൽ കമ്മിഷന് നൽകിയ പരാതി പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് നേതാക്കൾ ഹരിതയെ അറിയിച്ചു.

എം.എസ്.എഫ് നേതൃത്വം സ്ത്രീത്വത്തെ അപമാനിച്ചെന്ന ഹരിതയുടെ പരാതിയിൽ വിശദമായ ചർച്ചകൾ നടത്താമെന്നും എന്നാൽ അതിന് മുൻപായി വനിത കമ്മിഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്നുമാണ് ലീഗ് നേതൃത്വത്തിന്‍റെ നിര്‍ദേശം. പരാതി പിൻവലിച്ചില്ലെങ്കിൽ അച്ചടക്ക നടപടി ഉണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

നേരിടേണ്ടി വന്ന ലൈംഗിക അധിക്ഷേപവും വിവേചനവും ചൂണ്ടിക്കാട്ടി എം.എസ്.എഫിലെ പത്ത് വനിത നേതാക്കളാണ് വനിത കമ്മിഷനിൽ പരാതി നൽകിയത്. കമ്മിഷന്‍ പരാതി കോഴിക്കോട് സിറ്റി പൊലീസിന് കൈമാറുകയും അവര്‍ മൊഴിയെടുക്കുകയും ചെയ്തു. പൊലീസിന് നൽകിയ മൊഴിയിലും സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ഹരിത പ്രവർത്തകർ ഉറച്ച് നിൽക്കുകയാണ്.

Also Read: എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ പരാതിയുമായി വനിത വിഭാഗം വനിത കമ്മിഷനില്‍

പ്രശ്നം ഒത്തുതീർപ്പാക്കാൻ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയ മുനവറലി ശിഹാബ് തങ്ങള്‍ പരാതി പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും ഹരിത നേതാക്കള്‍ വഴങ്ങിയില്ല.

ലൈംഗികാധിക്ഷേപം നടത്തിയ എം.എസ്.എഫ് പ്രസിഡന്‍റ് പി.കെ നവാസ് അടക്കമുളളവര്‍ക്കെതിരെ നടപടി എടുക്കാതെ ഒത്തുതീര്‍പ്പിനില്ലെന്നായിരുന്നു ഹരിതയുടെ മറുപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.