'നിപ'യിൽ മുങ്ങി പഴവിപണി; ആർക്കും വേണ്ടാതെ റംബൂട്ടാൻ

author img

By

Published : Sep 9, 2021, 4:06 PM IST

fruit market in crisis  പഴവിപണി  പ്രതിസന്ധിയിൽ പഴവിപണി  നിപ  നിപയിൽ പ്രതിസന്ധിയിലായി പഴവിപണി  rambutan market in crisis due to nipah  rambutan market in crisis  nipah crisis  rambutan  fruit market in crisis due to nipah

നിപ വൈറസിൻ്റെ ഉറവിടം റംബൂട്ടാൻ പഴമാണന്ന സംശയം ബലപ്പെട്ടതോടെ വൻ പ്രതിസന്ധിയിലായി പഴവിപണി. കൊവിഡും നിപയും മൂലം റംബൂട്ടാൻ ഉൾപ്പെടെ ഒട്ടുമിക്ക പഴങ്ങൾക്കും ആവശ്യക്കാർ കുറഞ്ഞ സ്ഥിതിയാണ്.

കോഴിക്കോട്: ചാത്തമംഗലം മുന്നൂരിൽ നിപ വൈറസിൻ്റെ ഉറവിടം റംബൂട്ടാൻ പഴമാണന്ന സംശയം ബലപ്പെട്ടതോടെ വൻ പ്രതിസന്ധിയിലായി പഴവിപണി. കൊവിഡും നിപയും മൂലം റംബൂട്ടാൻ ഉൾപ്പെടെ ഒട്ടുമിക്ക പഴങ്ങൾക്കും ആവശ്യക്കാർ കുറഞ്ഞ സ്ഥിതിയാണ്.

കൊറോണ വൈറസിന്‍റെ രൂപമുള്ളതിനാൽ കൊറോണക്കായ എന്ന ആക്ഷേപം പേറുന്നതിനിടെയാണ് നിപ വൈറസിന്‍റെ ഉറവിടമാണെന്ന അപഖ്യാതിയും കൂടി വന്നിരിക്കുന്നത്. ലോക്ക്ഡൗൺ മൂലം നിശ്ചലമായ പഴവിപണി നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയതോടെയാണ് വീണ്ടും ഉണർന്ന് തുടങ്ങിയത്. കടകളിലും വഴിയോരങ്ങളിലുമായി കച്ചവടം ഉഷാറായി തുടങ്ങിയ ഘട്ടത്തിലാണ് നിപ വൻ തിരിച്ചടിയായത്.

'നിപ'യിൽ മുങ്ങി പഴവിപണി; ആർക്കും വേണ്ടാതെ റംബൂട്ടാൻ

പ്രതിസന്ധിയിൽ പഴവിപണി

പേരക്കയ്‌ക്കും മാമ്പഴങ്ങൾക്കുമൊപ്പം മഞ്ഞ, ചുവപ്പ്, പച്ച നിറങ്ങളിലുള്ള റംബൂട്ടാനും ദിവസങ്ങൾക്ക് മുൻപേ വിപണിയിലെ താരങ്ങളായിരുന്നു. കിലോക്ക് 300 രൂപ വരെ ഉണ്ടായിരുന്ന സ്ഥിതിയിൽ നിന്നാണ് മോശം അവസ്ഥയിലേക്ക് കൂപ്പു കുത്തിയിരിക്കുന്നത്.

വിളവെടുപ്പ് കാലമായതിനാൽ കേരളത്തിലെ വിപണി പ്രതീക്ഷിച്ച് വൻതോതിൽ റംബൂട്ടാൻ സംസ്ഥാനത്ത് ഇറക്കുമതി ചെയ്തിരുന്നു. കൂടാതെ വിപണിയിൽ നല്ല വിലയുള്ളതിനാൽ പാലക്കാട്, തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിലും കോഴിക്കോട് മലയോര മേഖലയിലും പ്രാദേശികമായി റംബൂട്ടാൻ ഉത്പാദിപ്പിക്കുന്നുമുണ്ട്.

ALSO READ: എന്താണ് നിപ്പ? എങ്ങനെ കരുതണം? പ്രമുഖ ഡോക്ടര്‍ എൻ. സുള്‍ഫി വിശദീകരിക്കുന്നു

ഇറക്കുമതി ചെയ്യുന്ന ആപ്പിളും നാരങ്ങയും മാത്രമാണ് ആളുകൾ വാങ്ങുന്നത്. പഴവിപണി പ്രതിസന്ധിയിലായതോടെ കച്ചവടക്കാർ അധികവും പച്ചക്കറിവിൽപനയിലേക്ക് മാറിക്കഴിഞ്ഞു. കേരളത്തിൽ വിൽക്കുന്ന 95% പഴങ്ങളും ഇറക്കുമതി ചെയ്യുന്നതായതിനാൽ പഴങ്ങളിലൂടെ നിപ പകരുമെന്ന രീതി അസ്ഥാനത്താണെന്നാണ് വ്യാപാരികൾ പറയുന്നത്. നിപ ഭീതിയിൽ റംബൂട്ടാന് മൂല്യമിടിയുമ്പോൾ ഈ മേഖലയിലെ കർഷകർക്ക് കൂടി അത് കനത്ത പ്രഹരമാകുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.