സികെ ജാനുവിന് കോഴ; കെ സുരേന്ദ്രന്‍റെ ശബ്ദരേഖ പരിശോധിക്കണമെന്ന് കോടതി

author img

By

Published : Sep 24, 2021, 10:07 AM IST

K Surendran  bribery case  CK Janu  സികെ ജാനു  എൻഡിഎ കോഴക്കേസ്  കെ സുരേന്ദ്രന്‍  സുല്‍ത്താന്‍ ബ

എന്‍.ഡി.എ സ്ഥാനാർഥിയാകാൻ സി.കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് നടപടി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

വയനാട്: സുൽത്താൻ ബത്തേരി കോഴക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ ശബ്ദരേഖ പരിശോധിക്കാൻ ഉത്തരവ്. എന്‍.ഡി.എ സ്ഥാനാർഥിയാകാൻ സി.കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് നടപടി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

ജെആര്‍പി നേതാവ് പ്രസീത അഴീക്കോടിന്‍റെ ശബ്ദരേഖ പരിശോധിക്കാനും കോടതി ഉത്തരവിട്ടു. ഇരുവരും ഒക്ടോബർ 11ന് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്പിളുകൾ നൽകണം. വയനാട് ക്രൈംബ്രാഞ്ചാണ് ശബ്ദ പരിശോധനക്ക് അപേക്ഷ നല്‍കിയത്. കെ സുരേന്ദ്രൻ കേസിലെ ഒന്നാം പ്രതിയും പ്രസീത സാക്ഷിയുമാണ്.

കൂടുതല്‍ വായനക്ക്: ആത്മാവ് വേര്‍പ്പെട്ടില്ല!!!... സന്യാസിയുടെ മൃതദേഹം സംസ്‌കരിച്ചത് രണ്ടാഴ്‌ചയ്ക്ക് ശേഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.