ചാലിയാറിൽ വന്‍ മണൽകൊള്ള നടക്കുന്നതായി പരാതി

author img

By

Published : Sep 25, 2021, 1:08 PM IST

Chaliyar kozhikode  ചാലിയാറിൽ വന്‍ മണൽകൊള്ള  Chaliyar  massive sand looting  പൊലീസിൻ്റെ നിരീക്ഷണം  മണൽകൊള്ള  കോഴിക്കോട്  kozhikode

പൊലീസിൻ്റെ നിരീക്ഷണം കുറഞ്ഞതാണ് മണൽകൊള്ള വര്‍ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍.

കോഴിക്കോട്: ചാലിയാറിൽ വ്യാപക മണൽകൊള്ള നടക്കുന്നതായി പരാതി. വൈകിട്ട് ഇരുട്ടുന്നതു മുതൽ പുലർച്ചവരെ വന്‍ തോതില്‍ ഇവിടെനിന്നും മണല്‍ക്കടത്തുന്നതായി പ്രദേശവാസികള്‍ പറയുന്നു.

ചാലിയാറിന് പുറമെ, ചെറുപുഴയിലും മണല്‍ക്കടത്ത് സംഘം സജീവമാണ്. മണൽ വാരൽ നിരോധം വന്നതോടെ പാതാറുകൾ ഗ്രാമ പഞ്ചായത്ത് ചങ്ങല ഉപയോഗിച്ച് അടച്ചിരുന്നു. എന്നാൽ, ഇപ്പോൾ കടവുകളിലെല്ലാം ചങ്ങല അപ്രത്യക്ഷമായിരിക്കുകയാണ്.

ചാലിയാറിൽ വ്യാപക മണൽകൊള്ള നടക്കുന്നതായി പരാതി.

ചങ്ങല പുനസ്ഥാപിക്കാൻ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടില്ല. പൊലീസിൻ്റെ നിരീക്ഷണം കുറഞ്ഞത് മണൽകൊള്ള വര്‍ധിക്കാന്‍ കാരണമായെന്ന് നാട്ടുകാര്‍ പറയുന്നു. ഇടറോഡുകൾ വഴിയും പോക്കറ്റ് റോഡുകൾ വഴിയുമാണ് പ്രധാനമായും കടത്ത്. ഇപ്പോൾ മെയിൻ റോഡിലൂടെപോലും മണൽ കടത്തുന്നുണ്ട്.
പുഴതീരത്തെ കുറ്റിച്ചെടികളുടെയും മറ്റും മറവിൽ ഒളിപ്പിക്കുകയാണ് പതിവ്. മാവൂരിലെ കടവുകളിലെ അനധികൃത മണൽകടത്ത് തടയാൻ നടപടിയെടുക്കുമെന്ന് മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഉമ്മർ മാസ്റ്റർ അറിയിച്ചു.

ALSO READ: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ച് വിഎം സുധീരന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.