Sabarimala Pilgrimage| പമ്പയിലേക്ക് ദിവസവും കെ.എസ്‌.ആര്‍.ടി.സി ബസ്‌

author img

By

Published : Nov 23, 2021, 7:53 AM IST

Daily KSRTC bus kottayam  Thirunakkara to Ettumanoor  Ettumanoor Mahadevar Temple  Thirunakkara Sree Mahadevar Temple Ground  sabarimala news  തിരുനക്കര പമ്പ കെഎസ്‌ആര്‍ടിസി ബസ്‌  ശബരിമല മണ്ഡലകാലം  പത്തനംതിട്ട വാര്‍ത്ത  തിരുനക്കര മഹാദേവ ക്ഷേത്രം  ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം

ഏറ്റുമാനൂർ ക്ഷേത്രത്തിൽ (Ettumanoor Mahadevar Temple) നിന്നും പുറപ്പെടുന്ന കെ.എസ്‌.ആര്‍.ടി.സിബസ്‌ (KSRTC Services), തിരുനക്കര ക്ഷേത്ര മൈതാനത്ത് നിന്നും രാത്രി ഒന്‍പത് മണിയ്‌ക്ക് പമ്പയിലേക്ക് (Sabarimala pilgrimage) തിരിക്കും.

കോട്ടയം: തിരുനക്കര ക്ഷേത്ര മൈതാനത്ത് (Thirunakkara Sree Mahadevar Temple Ground) നിന്നും പമ്പയിലേക്ക് (Sabarimala pilgrimage) എല്ലാ ദിവസവുമുള്ള കെ.എസ്‌.ആര്‍.ടി.സി (KSRTC Services) ബസ്‌ വെള്ളിയാഴ്ച സർവീസ് ആരംഭിക്കും. ഏറ്റുമാനൂർ ക്ഷേത്രത്തിൽ (Ettumanoor Mahadevar Temple) നിന്നും രാത്രി എട്ട് മണിക്ക് പുറപ്പെടുന്ന ബസ് തിരുനക്കരയിലെത്തി ഒന്‍പതുമണിക്ക് യാത്ര ആരംഭിക്കും.

തിരുനക്കര ക്ഷേത്ര മൈതാനത്തുള്ള അയ്യപ്പ സേവാസംഘം ഓഫിസിൽ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ജില്ല ട്രാൻസ്പോർട്ട് ഓഫിസർ പി അനിൽകുമാർ, ദേവസ്വം അസി. കമ്മിഷണർ മുരാരി ബാബു, അയ്യപ്പ സേവാസംഘം സെക്രട്ടറി ജയകുമാർ തിരുനക്കര എന്നിവർ അറിയിച്ചു. ഫോൺ: 9446712893.

ശബരിമലയിലെ ചൊവ്വാഴ്ചത്തെ ചടങ്ങുകള്‍.

  • പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ.
  • 4 മണിക്ക് തിരുനട തുറക്കല്‍
  • 4.05 ന് അഭിഷേകം.
  • 4.30 ന് ഗണപതി ഹോമം.
  • 5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം.
  • 7.30 ന് ഉഷപൂജ.
  • 8 മണി മുതല്‍ ഉദയാസ്തമന പൂജ.
  • 11.30 ന് 25 കലശാഭിഷേകം
  • തുടര്‍ന്ന് കളഭാഭിഷേകം.
  • 12 ന് ഉച്ച പൂജ.
  • ഒരു മണിയ്ക്ക്‌ നട അടയ്ക്കല്‍.
  • വൈകിട്ട് 4 മണിക്ക് ക്ഷേത്രനട തുറക്കും.
  • 6.30 ന് ദീപാരാധന.
  • 7 മണിക്ക് പടിപൂജ.
  • 9 മണിക്ക് അത്താഴപൂജ.
  • 9.50 ന് ഹരിവരാസനം പാടി 10 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

ALSO READ: 7000 കാസെറ്റുകള്‍, അറുപതിനായിരത്തിലേറെ പാട്ടുകള്‍ ; പഴയ ഗാനങ്ങളുടെ അപൂര്‍വ ശേഖരവുമായി മുഷ്‌താഖ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.