നാര്‍ക്കോട്ടിക് ജിഹാദ്: താഴത്തങ്ങാടി പള്ളി ഇമാം ഷംസുദ്ദീനുമായി കൂടിക്കാഴ്‌ച നടത്തി മന്ത്രി വി.എന്‍ വാസവന്‍

author img

By

Published : Sep 24, 2021, 7:33 PM IST

വി എന്‍ വാസവന്‍ താഴത്തങ്ങാടി പള്ളി ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലവുമായി കൂടിക്കാഴ്ച നടത്തി.  minister vn vasavanvisited imam shamsuddin  നാര്‍ക്കോട്ടിക് ജിഹാദ്  narcotic jihad  ഇമാം ഷംസുദ്ദീൻ  വി എന്‍ വാസവന്‍  vn vasavan  vasavan  vasavan visited imam shamsuddin  imam shamsuddin  ഷംസുദ്ദീൻ  താഴത്തങ്ങാടി പള്ളി ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലം  ഷംസുദ്ദീന്‍ മന്നാനി ഇലവുപാലം  Shamsuddin Mannani Ilavupalam  പാലാ ബിഷപ്  pala bishop

പാലാ ബിഷപ്പുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഇമാം രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തിയത്.

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയവുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ താഴത്തങ്ങാടി പള്ളി ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലവുമായി കൂടിക്കാഴ്‌ച നടത്തി. വെള്ളിയാഴ്‌ച ഉച്ചയ്ക്കുശേഷം താഴത്തങ്ങാടി ജുമാ മസ്‌ജിദില്‍ എത്തിയാണ് മന്ത്രി ഇമാമിനെ സന്ദർശിച്ചത്. കൂടിക്കാഴ്‌ച 15 മിനിറ്റോളം നീണ്ടു.

ALSO READ: നാർക്കോട്ടിക് ജിഹാദ്: മതം തിരിച്ചുള്ള കണക്ക്, മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ

പാലാ ബിഷപ്പുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഇമാം രംഗത്തുവന്നിരുന്നു. ബിഷപ്പിന്‍റെ പ്രസ്‌താവനയെ എതിര്‍ക്കുന്നവരെല്ലാം ഭീകരവാദികളാണെന്ന തരത്തിലുള്ള പ്രതികരണമാണ് മന്ത്രി വാസവന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് വിമർശനമുയർന്നിരുന്നു.

സംയമനം കാണിക്കുന്നവരെ മന്ത്രി ഭീകരവാദികളാക്കുകയാണെന്നും മന്ത്രിയുടെ പ്രതികരണം അനുചിതമായിരുന്നുവെന്നും ഇമാം പ്രതികരിച്ചു. ഈ സാഹചര്യത്തിലാണ് അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തിയത്. തങ്ങള്‍ക്കുണ്ടായ വേദന മന്ത്രിയോട് പങ്കുവെച്ചെന്ന് ഇമാം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.