കോട്ടയം മെഡിക്കല്‍ കോളജില്‍ മൂന്നാമതും കരള്‍ മാറ്റ ശസ്‌ത്രക്രിയ

author img

By

Published : Sep 23, 2022, 2:23 PM IST

Kottayam Medical College  Medical College  Liver Transplant Surgery  കരള്‍ മാറ്റ ശസ്‌ത്രക്രിയ  ആരോഗ്യ വകുപ്പ് മന്ത്രി  കോട്ടയം  കോട്ടയം വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  Kottayam news updates  latest news updates in Kottayam

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്‌ത്രക്രിയക്കായി സൗകര്യങ്ങള്‍ സജ്ജമാക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

കോട്ടയം: ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി ഉണ്ണികൃഷ്‌ണനാണ് (45) കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിക്ക് വിധേയനായത്. ഭാര്യ മഞ്ജുഷയുടെ(35) കരളാണ് ഉണ്ണികൃഷ്‌ണന് നല്‍കിയത്.

ശസ്‌ത്രക്രിയക്ക് ശേഷം ഇരുവരും തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. സിന്ധുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്‌ത്രക്രിയ നടത്തിയത്. ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ സംഘത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.

സര്‍ക്കാര്‍ മേഖലയിലെ തുടര്‍ച്ചയായ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണിത്. അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളജ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സൗകര്യങ്ങള്‍ ഒരുക്കുന്നുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.